ചെങ്ങന്നൂർ: സംവിധായകനും നിർമാതാവും ഗാനരചയിതാവുമായിരുന്ന ഉണ്ണി ആറന്മുള(കെ.ആർ. ഉണ്ണികൃഷ്ണൻ നായർ) അന്തരിച്ചു. ചെങ്ങന്നൂരിലെ ലോഡ്ജിൽ വച്ചു ബുധനാഴ്ച വൈകുന്നേരം ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എതിർപ്പുകൾ(1984), സ്വർഗം(1987) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഉണ്ണി. അദ്ദേഹം സംവിധാനം ചെയ്ത എതിർപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് ഉർവശി മലയാള സിനിമയിലെത്തുന്നത്. കമ്പ്യൂട്ടർ കല്യാണം ആയിരുന്നു അവസാന ചിത്രം. കോവിഡ് കാലത്ത് അതിന്റെ പ്രിന്റുകൾക്ക് തകരാർ സംഭവിച്ചതിനാൽ ചിത്രം റിലീസ് ചെയ്യാൻ സാധിച്ചില്ല.