തിരുവനന്തപുരം: കേരള ഫിലിം എംപ്ലോയിസ് ഫെഡറേഷന്‍ (ഫെഫ്ക) പ്രസിഡന്റായി സിബി മലയിലിനെയും ജനറല്‍ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനെയും തെരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക യോഗത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. കമലും അരോമ മോഹനുമായിരുന്നു നിലവില്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും.
വാണിജ്യ തര്‍ക്കമാണ് സിനിമ മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് ബി. ഉണ്ണിക്കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചലച്ചിത്ര മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ടു തങ്ങളുടെ നിര്‍ദേശങ്ങള്‍ വിവിധ ചലച്ചിത്ര സംഘടനകളെയും സര്‍ക്കാരിനെയും അറിയിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് നികുതി ഇളവ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.