കട്ടപ്പനയിലെ ഹൃത്വിക്റോഷനിലെ നായകന് വിഷ്ണു ഉണ്ണികൃഷ്ണനു വീണു പരിക്ക്. മമ്മുട്ടിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് വീണത്. വിഷ്ണുവിന്റെ വലതുകൈയ്ക്കാണ് പരിക്കേറ്റത്.
പ്രമുഖ ഛായഗ്രാഹകന്‍ ഷാംദത്ത് സൈനുദ്ദീന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘സ്ട്രീറ്റ്ലൈറ്റ്സ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഉടന്‍ തന്നെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. വലതു കൈയ്ക്ക് പൊട്ടലുണ്ട്. ഒരു മാസത്തോളം വിശ്രമവും വേണമെന്ന് ഡോക്ടര്‍മാര്‍.