നാ​ട്ടു​കാ​രു​ടെ പ്രി​യ​ങ്ക​രൻ ഗ​ജ​ര​ത്നം മാ​വേ​ലി​ക്ക​ര ഉ​ണ്ണി​കൃ​ഷ്ണ​ൻ ചെരി​ഞ്ഞു; ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്താ​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു

മാ​വേ​ലി​ക്ക​ര: ഗ​ജ​ര​ത്നം മാ​വേ​ലി​ക്ക​ര ഉ​ണ്ണി​കൃ​ഷ്ണ​ൻ ചെ​രി​ഞ്ഞു. ഇ​ന്ന് പു​ല​ർ​ച്ചെ 2.04 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്താ​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. 1992 മാ​ർ​ച്ച് 15ന് ​അ​ന്ന​ത്തെ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യു​ടേ​യും നാ​ട്ടു​കാ​രു​ടെ​യും ശ്ര​മ​ഫ​ല​മാ​യി ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് രാ​മ​ൻ ഭ​ട്ട​തി​രി​പ്പാ​ട് ആ​ണ് ആ​ന​യെ ന​ട​ക്കി​രു​ത്തി​യ​ത്.

തി​രു​വി​താം​കൂ​ർ ദേ​വ​സം ബോ​ർ​ഡി​ലെ ത​ല​യെ​ടു​പ്പു​ള്ള ആ​ന​ക​ളി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​ര​നാ​യി​രു​ന്നു. തൃ​ശൂ​ർ​പൂ​രം ഉ​ൾ​പ്പ​ടെ​യു​ള്ള പു​ര​ങ്ങ​ളി​ലും. ശ​ബ​രി​മ​ല​യി​ലും നി​ര​വ​ധി ത​വ​ണ എ​ഴു​ന്ന​ള്ളി​ച്ചി​ട്ടു​ള്ള ശാ​ന്ത​നാ​യ​തും ല​ക്ഷ​ണം ഒ​ത്ത​തു​മാ​യ ആ​ന​യാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ൻ. ക​ള​ഭ കേ​സ​രി, ഗ​ജ​ര​ത്നം തു​ട​ങ്ങി​യ പ​ട്ട​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ഫോ​റ​സ്റ്റ് കോ​ട​നാ​ട് ഡി​വി​ഷ​നി​ൽ നി​ന്നാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​നെ വാ​ങ്ങി​യ​ത്.

ഗ​ജ​രാ​ജ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വേ​ർ​പാ​ട് നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി. ആ​ന​യു​ടെ വേ​ർ​പാ​ട് അ​റി​ഞ്ഞ​തു​മു​ത​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​രാ​ണ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക്ഷേ​ത്ര​ാങ്ക​ണ​ത്തി​ൽ പെ​തു ദ​ർ​ശ​ന​ത്തി​ന് വ​ച്ച ജഡ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം കെ.​രാ​ഘ​വ​ൻ, ദേ​വ​സ്വം ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഡി. ​ബൈ​ജു, എ​ൻ​എ​സ്എ​സ് മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ടി.​കെ. പ്ര​സാ​ദ് തു​ട​ങ്ങി രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ അ​ട​ക്കം നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

ഒ​രു നാ​ട്ടാ​ന എ​ന്ന നി​ല​യി​ൽ എ​ല്ലാ ല​ക്ഷ​ണ​ങ്ങ​ളും ഒ​ത്ത ആ​ന​യാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ൻ. 18 ന​ഖ​ങ്ങ​ൾ, ഉ​യ​ർ​ന്ന മസ്തകം, കൊ​ന്പു​ക​ൾ എ​ന്നി​വ​യും അ​തി​ലു​പ​രി ശാ​ന്ത​സ്വ​ഭാ​വ​വും ഉ​ണ്ണി​കൃ​ഷ്ണ​നെ നാ​ട്ടു​കാ​രു​ടെ പ്രി​യ​ങ്ക​ര​നാ​ക്കി. 1992 ൽ ​ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ച ആ​ന ആ​ദ്യ കാ​ല​ങ്ങ​ളി​ൽ വ​ലി​യ ശ​ബ്ദം കേ​ട്ടാ​ൽ ഓ​ടു​ന്ന സ്വ​ഭാ​വ​ക്കാരനായിരുന്നു. ഓ​ടു​ന്ന സ​മ​യ​ങ്ങ​ളി​ൽ പോ​ലും നാ​ശ​ന​ഷ്ട​ങ്ങ​ളോ ജീ​വ​ഹാ​നി​യോ ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. ഫോ​റ​സ്റ്റി​ന്‍റെ മേ​ൽ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം കോ​ന്നി​യി​ലേ​ക്ക് സം​സ്കാ​ര​ത്തി​നാ​യി കൊ​ണ്ടു പോ​കും

Related posts