കോ​വി​ഡിലും പി​രി​യാ​തെ ഉ​ണ്ണി​ക്കൃ​ഷ്ണ​നു കൂ​ട്ടാ​യി ക​ണ്ണ​ന്‍

ചെ​റാ​യി: കോ​വി​ഡ് കാ​ല​ത്തും കൂ​ട്ടു​പി​രി​യാ​തെ ക​ഴി​യു​ക​യാ​ണ് കു​ട്ടി​പ്പാ​പ്പാ​നാ​യ ക​ണ്ണ​നും അ​വ​ന്‍റെ അ​രു​മ​യാ​യ ക​രി​വീ​ര​ന്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​നും. ചെ​റാ​യി ര​ക്തേ​ശ്വ​രി റോ​ഡി​നു സ​മീ​പ​ത്തു​ള്ള പ​റ​മ്പി​ല്‍ ചെ​ന്നാ​ല്‍ കാ​ണാം മൂ​ന്നു മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ഇ​വ​രു​ടെ ച​ങ്ങാ​ത്ത​ത്തി​ന്‍റെ കാ​ഴ്ച​ക​ള്‍.

ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് പൂ​ര​വും മ​റ്റും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തോ​ടെ പ​ണി​യി​ല്ലാ​താ​യെ​ങ്കി​ലും ഉ​ണ്ണി​ക്കൃ​ഷ്ണ​നെ പി​രി​ഞ്ഞി​രി​ക്കാ​ന്‍ പൊ​തു​വെ ആ​ന​പ്രേ​മി​യാ​യ പാ​പ്പാ​ന്‍ ക​ണ്ണ​നാ​യി​ല്ല. ഇ​തേ തു​ട​ര്‍​ന്ന് ഉ​ട​മ​യാ​യ കൊ​ടു​ങ്ങ​ല്ലൂ​ര്‍ പു​ല്ലൂ​റ്റ് സ്വ​ദേ​ശി ഗ​ഫൂ​റി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ ക​ണ്ണ​ന്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​നെ ത​ന്‍റെ സ്വ​ദേ​ശ​മാ​യ ചെ​റാ​യി​ലേ​ക്ക് കൊ​ണ്ട് വ​രു​ക​യാ​യി​രു​ന്നു.

ദി​വ​സ​വും ആ​ന​യെ കു​ളി​പ്പി​ക്കു​ക, ഭ​ക്ഷ​ണം കൊ​ടു​ക്കു​ക, വേ​ണ്ട നേ​രം വെ​ള്ളം കൊ​ടു​ക്കു​ക ഇ​തൊ​ക്കെ​യാ​ണ് ക​ണ്ണ​ന്‍റെ പ​തി​വ് പ​രി​പാ​ടി​ക​ള്‍. ഒ​ന്നും ര​ണ്ടും പാ​പ്പാ​ന്‍​മാ​രാ​യ ആ​യി​ഷും, അ​ഖി​ലും ക​ണ്ണ​നു സ​ഹാ​യി​യാ​യി ഉ​ണ്ട്.

ഇ​വ​രു​ടെ ആ​ന​പ്രേ​മി​ക​ളാ​യ കു​റെ സൃ​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ഒ​പ്പ​മു​ണ്ട്. തീ​റ്റ കൊ​ടു​ത്തു ക​ഴി​ഞ്ഞാ​ല്‍ അ​ല്‍​പ്പം ക​ളി ത​മാ​ശ​ക​ളു​മാ​യി ക​ണ്ണ​ന്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ അ​ടു​ത്തു ക​ഴി​ച്ചു​കൂ​ട്ടും. പി​ന്നെ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ത​ന്നെ മാ​റി​യി​രി​ന്ന് കൂ​ട്ടു​കാ​രു​മാ​യി സ​ല്ല​പി​ക്കും.

രാ​വി​ലെ മു​ത​ല്‍ രാ​ത്രി കി​ട​ക്കു​ന്ന​ത് വ​രെ ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി ക​ണ്ണ​ന്‍റെ സ്ഥി​രം പ​രി​പാ​ടി​യി​താ​ണ്. പ​ട്ട​യും മ​റ്റു ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും ഉ​ട​മ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ട്.

പ​ത്താം ക്ലാ​സ് വ​രെ പ​ഠി​ച്ച ക​ണ്ണ​ന്‍ പ​ഠി​ക്കു​ന്ന കാ​ല​ത്തു ത​ന്നെ ആ​ന​ക്ക​മ്പം മൂ​ത്ത് ആ​ന​ക​ളു​ടെ പി​ന്നാ​ലെ​യാ​യി​രു​ന്നു ന​ട​പ്പ്. ഇ​പ്പോ​ള്‍ ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​മാ​യി ഈ 19​കാ​ര​നാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​നെ മു​ന്നി​ല്‍ നി​ന്നും ന​യി​ക്കു​ന്ന ഒ​ന്നാം പാ​പ്പാ​ന്‍.

Related posts

Leave a Comment