സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ പ്രണയം. ആ കുട്ടി മലയാളിയാണ്. അവളെ കാണാന്‍ വേണ്ടി ഞാന്‍ ഞായറാഴ്ച കുര്‍ബാനയ്ക്കു വരെ പോയിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ ഇഷ്ടം. എത്ര പ്രണയം ഉണ്ടായിരുന്നെന്ന് പറയാൻ പറ്റില്ല. ഓരോ പ്രായത്തിലും ഉണ്ടായിട്ടുണ്ട്. ഒരുപാട് നല്ല ഓര്‍മകള്‍ ഉണ്ടായ സംഭവങ്ങളുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
എനിക്ക് നല്ലൊരു സുഹൃത്ത് ഉണ്ടായിരുന്നു. പുള്ളിക്കാരി ഇപ്പോഴും എന്റെ ഫ്രണ്ടാണ്. ഞങ്ങള്‍ ഒരുമിച്ചു സ്കൂളില്‍ പോകുമ്പോള്‍ നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ എന്ന് ടീച്ചേഴ്സ് വരെ ചോദിച്ചിട്ടുണ്ട്. ആ കുട്ടി രജ്പുത്താണ്.
അവളുടെ വീട്ടില്‍ ഞാന്‍ പോവാറുണ്ട്. നിങ്ങള്‍ക്ക് ഓക്കെയാണെങ്കില്‍ കല്യാണം കഴിപ്പിക്കാമെന്ന് ആന്റി വരെ പറഞ്ഞു. മാത്രമല്ല അവളുടെ മുത്തച്ഛന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു.
അത് കേട്ട് ഞാന്‍ പേടിച്ചെന്ന് പറയാം. കാരണം ഞങ്ങള്‍ തമ്മില്‍ അങ്ങനൊരു ബന്ധവുമില്ല. പിന്നെ ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസുള്ളപ്പോള്‍ അവള് കല്യാണം കഴിഞ്ഞ് പോയി. ഞാന്‍ കേരളത്തിലേക്ക് സിനിമയുമായി വരികയും ചെയ്തു. -ഉണ്ണി മുകുന്ദൻ