തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങിയ മേഖലകളിൽ തിളങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച വ്യക്തിത്വമാണ് ലോഹിതദാസ്. ആരാധക മനസിൽ ലോഹിതദാസ് ഓർമയായിട്ട് പത്ത് വർഷങ്ങൾ തികയുമ്പോൾ അദ്ദേഹവുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ച്ചയെക്കുറിച്ചുള്ള ഓർമ പങ്കുവയ്ക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.
“ജീവിതം തന്നെ മാറ്റി മറിച്ച ഒരു പതിറ്റാണ്ട് മുൻപത്തെ കൂടിക്കാഴ്ച്ച’ എന്നാണ് ലോഹിതദാസിനെ ആദ്യം കണ്ട നിമിഷത്തെ ഉണ്ണി മുകുന്ദൻ വിശേഷിപ്പിക്കുന്നത്. മാത്രമല്ല അദ്ദേഹവുമൊത്തുള്ള വിലയേറിയ നിമിഷങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു പെയിന്റിംഗും ഉണ്ണി മുകുന്ദൻ കുറിപ്പിനൊപ്പം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.