ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പറയാന്‍ ആറു കോടി മുടക്കി സിനിമ ചെയ്യേണ്ട കാര്യമില്ലല്ലോ, ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാല്‍ പോരേ. ഏതൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പറയുമ്പോഴും അതില്‍ ക്ലാരിറ്റി പ്രധാനമാണ്.
ഈ സിനിമ കണ്ടവര്‍ക്ക് വ്യക്തമായി അറിയാം ഇതില്‍ ഏത് പൊളിറ്റിക്സ് ആണ് പറയുന്നതെന്ന്. മേപ്പടിയാന് സിനിമയുടെ നല്ല കാര്യങ്ങള്‍ ചര്‍ച്ചയാക്കുന്നതിന് പകരം നായകന് അമ്പലത്തില്‍ പോയി, മുസ്ലിംവില്ലന്, ക്രിസ്ത്യന്‍ വില്ലന്‍, സേവാഭാരതി ആംബുലന്‍സ് കാണിച്ചു എന്നിവയൊക്കെയാണ് ചര്‍ച്ചയാക്കിയത്.
കേരളത്തില്‍ ഈ സമുദായത്തിലുള്ളവരൊക്കെയാണല്ലോ ജീവിക്കുന്നത്. എന്നെ സംബന്ധിച്ച് ഈ വിവാദങ്ങള്‍ വിഷയമായില്ല. ആദ്യത്തെ ഒരാഴ്ച മേപ്പടിയാന് സിനിമയുടെ ഒരു മെറിറ്റും ഡിസ്കസ് ആയില്ല.
ശബരിമലയില്‍ പോകുമ്പോള്‍ കറുപ്പും കറുപ്പും അല്ലാതെ വെളുപ്പും വെളുപ്പും ഇടാന്‍ പറ്റില്ലല്ലോ. ഈ സിനിമ കണ്ട് ഒരു അമ്മ കണ്ണ് നിറഞ്ഞ് സംസാരിച്ചതാണ് എനിക്ക് ജനുവിന് ഫീഡ് ബാക്ക് ആയി തോന്നിയത്.
സിനിമ ചെയ്യാന്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ എടുത്ത എഫര്‍ട്ട് ഒട്ടും ചർച്ചയായില്ല.-ഉണ്ണി മുകുന്ദൻ