മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​സീ​വ് വ​യ​ല​ൻ​സ് ചി​ത്രം വ​രു​ന്നു


ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മി​ച്ച്, ഉ​ണ്ണി മു​കു​ന്ദ​നെ നാ​യ​ക​നാ​ക്കി ഹ​നീ​ഫ് അ​ദെ​നി സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ർ​ക്കോ​യു​ടെ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ പി​റ​ന്നാ​ൾ സ്പെ​ഷ​ലാ​യി പു​റ​ത്തി​റ​ങ്ങി. മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​സീ​വ് വ​യ​ല​ൻ​സ് ചി​ത്രം എ​ന്ന ലേ​ബ​ലോ​ടെ​യാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്.

പ്ര​മു​ഖ ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​ർ ക​ലൈ കിം​ഗ്സ​ൺ ആ​ക്ഷ​ൻ ഡ​യ​റ​ക്ട​റാ​യ ചി​ത്രം 30 കോ​ടി ബ​ഡ്ജ​റ്റി​ൽ ഫു​ൾ പാ​ക്ക​ഡ്‌ ആ​ക്ഷ​ൻ ത്രി​ല്ല​റാ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. കെ​ജി​എ​ഫ്, സ​ലാ​ർ എ​ന്നീ ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ങ്ങ​ളു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​വി ബ​സ്രൂ​ർ സം​ഗീ​തം പ​ക​രു​ന്ന ആ​ദ്യ മ​ല​യാ​ള സി​നി​മ എ​ന്ന സ​വി​ശേ​ഷ​ത​യും ചി​ത്ര​ത്തി​നു​ണ്ട്.

സി​ദ്ദീ​ഖ്, ജ​ഗ​ദീ​ഷ്, ആ​ൻ​സ​ൺ പോ​ൾ, ക​ബീ​ർ ദു​ഹാ​ൻ​സിം​ഗ് (ട​ർ​ബോ ഫെ​യിം), അ​ഭി​മ​ന്യു തി​ല​ക​ൻ, മാ​ത്യു വ​ർ​ഗീ​സ്, അ​ർ​ജു​ൻ ന​ന്ദ​കു​മാ​ർ, ബീ​റ്റോ ഡേ​വി​സ്, ദി​നേ​ശ് പ്ര​ഭാ​ക​ർ, ശ്രീ​ജി​ത്ത് ര​വി, ലി​ഷോ​യ്, ബാ​ഷി​ദ് ബ​ഷീ​ർ, ജി​യാ ഇ​റാ​നി, സ​നീ​ഷ് ന​മ്പ്യാ​ർ, ഷാ​ജി ഷാ​ഹി​ദ്, ഇ​ഷാ​ൻ ഷൗ​ക്ക​ത്, അ​ജി​ത് കോ​ശി, യു​ക്തി ത​രേ​ജ, ദു​ർ​വാ താ​ക്ക​ർ, സ​ജി​ത ശ്രീ​ജി​ത്ത്, പ്ര​വ​ദ മേ​നോ​ൻ, സ്വാ​തി ത്യാ​ഗി, സോ​ണി​യ ഗി​രി, മീ​ര നാ​യ​ർ, ബി​ന്ദു സ​ജീ​വ്, ചി​ത്ര പ്ര​സാ​ദ് തു​ട​ങ്ങിയ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ഛായാ​ഗ്ര​ഹ​ണം ച​ന്ദ്രു സെ​ൽ​വ​രാ​ജ്, ചി​ത്ര​സം​യോ​ജ​നം ഷ​മീ​ർ മു​ഹ​മ്മ​ദ്, പ്രൊ​മോ​ഷ​ൻ ക​ൺ​സ​ൽ​ട്ട​ന്‍റ് വി​പി​ൻ കു​മാ​ർ, മ്യൂ​സി​ക് ടീം ​വി​നാ​യ​ക് ശ​ശി​കു​മാ​ർ, ടാ​ബ്‌​സീ, ജി​തി​ൻ രാ​ജ്, സ്പോ​ട്ട് എ​ഡി​റ്റ​ർ ഷി​ജി​ത് പി ​നാ​യ​ർ, വി ​എ​ഫ് എ​ക്സ് 3 ഡോ​ർ​സ്, സ്റ്റീ​ൽ​സ് ന​ന്ദു ഗോ​പാ​ല​കൃ​ഷ്ണ​ൻ.

Related posts

Leave a Comment