കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണം! ഉ​ണ്ണി മു​കു​ന്ദ​ൻ ഹൈ​ക്കോ​ട​തി​ൽ; നടനുവേണ്ടി ഹൈ​ക്കോ​ട​തി​യി​ൽ ഹാജരായ വക്കീല്‍ ആരാണെന്ന് അറിയുമോ?

കൊ​ച്ചി: സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്നു ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

മാ​ർ​ച്ചി​ൽ തു​ട​ങ്ങാ​ൻ നി​ശ്ച​യി​ച്ച വി​സ്താ​രം ഏ​പ്രി​ലി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ന​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം കേ​സി​ലെ തു​ട​ർ ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ‍​ർ​ജി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നാ​യി മാ​റ്റി.

ജ‍​ഡ്ജി​മാ​രെ സ്വാ​ധീ​നി​ക്കാ​നെ​ന്ന പേ​രി​ൽ കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന അ​ഡ്വ. സൈ​ബി ജോ​സാ​ണ് ഉ​ണ്ണി മു​കു​ന്ദ​നാ​യി ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

Related posts

Leave a Comment