തളിപ്പറമ്പ്: ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി ജവഹര്‍ ബാലജനവേദി തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധിയുടെ ഓര്‍മപോലുമില്ലാത്ത ഇന്ത്യയെ സ്വപ്നം കാണുന്ന അവര്‍ കുട്ടികള്‍ ഇന്ത്യയുടെ യഥാര്‍ഥ ചരിത്രം പഠിക്കാന്‍ പോലും പാടില്ലെന്നും ആഗ്രഹിക്കുന്നു. ആധുനിക ഭാരതം കെട്ടിപ്പടുക്കാന്‍ നേതൃത്വം നല്കിയ നെഹ്റു സ്വാതന്ത്ര്യ സമര രംഗത്ത് വഹിച്ച പങ്കിനെ ആര്‍ക്കും കുറച്ചുകാണാനാവില്ലെന്നും എംപി പറഞ്ഞു. ബ്ലോക്ക് ചെയര്മാന് പി.വി.നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ചെറുപുഴ ബ്ലോക്ക് ചെയര്മാന് ട്രീസ ചെറുപുഴ മുഖ്യപ്രഭാഷണം നടത്തി.
എം.പി.ഉണ്ണികൃഷ്ണന്, സി.വി.ജലീല്‍, ലിഷ ദീപക്, ടി.ജനാര്ദ്ദനന്, പി.കെ.സരസ്വതി, മനോജ് കൂവേരി, ഇ.ടി.രാജീവന്, രജനി രമാനന്ദ്, രാജീവന് കപ്പച്ചേരി, ബാലജനവേദി അംഗങ്ങളായ ആദിത്യന് കൃഷ്ണന്, അനഘ, ജയരാജന് പയ്യന്നൂര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ കെ.വി.മഹേഷ്, ഐ.വി.കുഞ്ഞിരാമന് എന്നിവര്‍ പ്രസംഗിച്ചു