തിരുവനന്തപുരം: കോണ്‍ഗ്രസിൽ പ്രതിസന്ധികൾ രൂക്ഷമാകുന്നതിനിടെ രാജ്മോഹൻ ഉണ്ണിത്താൻ കെപിസിസി വക്താവ് സ്ഥാനത്തുനിന്നു ഒഴിയുന്നു. കെപിസിസി വക്താവ് സ്ഥാനത്തുനിന്നു തന്നെ മാറ്റണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടുമെന്നും ഉണ്ണിത്താൻ പറഞ്ഞു.
ഓരോരുത്തർക്ക് വേണ്ടി വാദിക്കുന്പോൾ അവരുടെ ഗ്രൂപ്പായി തന്നെ ചിത്രീകരിക്കുന്നു. വിലക്ക് ലംഘിച്ച പരസ്യപ്രസ്താവനകൾ നടത്തിയവർക്കെതിരെ നടപടി വേണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.