തിരുവനന്തപുരം: ചിറയിൻകീഴ് അയന്തിക്കടവിൽ പുഴയിൽ കാണാതായ സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറിയുടെ മൃതദേഹം കണ്ടെത്തി. ചിറയിൻകീഴ് ഒറ്റപ്ലാമുക്ക് ഗ്രീഷ്മത്തിൽ ഇള ദിവാകർ(49) ന്റെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം 3.45 ഓടെ അയന്തിക്കടവിനു സമീപത്തെ കരിന്തുവാ കടവിൽ നിന്നും കണ്ടെത്തിയത്.
ആറ്റിങ്ങൽ ഫയർഫോഴ്സും തിരുവനന്തപുരം ചെങ്കൽച്ചൂള ഫയർഫോഴ്സിലെ സ്കൂബാ വിഭാഗവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചിറയിൻകീഴ് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
വെള്ളിയാഴ്ച രാവിലെ ആറോടെയാണ് ഇളയെ അയന്തിക്കടവിനു സമീപം വച്ച് കാണാതായത്. ഇവരുടെ ഇരുചക്ര വാഹനം നദിക്കരയിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെ ത്തിയിരുന്നു. ഇതേ തുടർന്ന് ബന്ധുക്കൾ ചിറയിൻകീഴ് പോലീസിൽ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഫയർഫോഴ്സ് കഴിഞ്ഞ രണ്ട ു ദിവസമായി നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ വൈകുന്നേരത്തോടെ മൃതദേഹം കണ്ടെ ത്തുകയായിരുന്നു.
സെക്രട്ടേറിയറ്റിലെ റിക്കാർഡ്സ് വിഭാഗം അണ്ട ർ സെക്രട്ടറിയായി ജോലി ചെയ്തു വരികയായിരുന്നു ഇള ദിവാകർ. കാണാതാകുന്നതിനു രണ്ട ു ദിവസം മുൻപ് വരെ ജോലിക്കു പോയിരുന്നില്ല.
പത്തു വർഷം മുൻപ് ഇളയുടെ ഭർത്താവ് കെഎസ്ഇബി ജീവനക്കാരനുമായ ലൈജു മരണപ്പെട്ടിരുന്നു. ഭർത്താവിന്റെ മരണത്തിനു ശേഷം ഇവർ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നേരത്തേ നിരവധി തവണ ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. പുഴയിൽ ചാടുന്നതിന് മുൻപ് വീട്ടിലെ ജോലിക്കാരിയിൽ നിന്നും അയന്തിക്കടവിനെ കുറിച്ച് ചോദിച്ച് മനസിലാക്കുകയും പിന്നീട് ഈ പ്രദേശത്ത് സന്ദർശനം നടത്തിയിരുന്നുവെന്നും ബന്ധുക്കൾ പോലീസിനു മൊഴി നൽകി.
പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു ബന്ധുക്കൾക്കു കൈമാറും. ഭവ്യ, അഥീന എന്നിവർ മക്കളാണ്.