ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വര്‍ഗ്ഗീയ കലാപങ്ങള്‍ ഇത്തവണ ഇല്ലാത്തതെന്തുകൊണ്ട്? മാറ്റങ്ങളറിയാം.

yyപ്രക്ഷോപങ്ങളുടെയും ലഹളകളുടെയും കേന്ദ്രമായി അറിയപ്പെടുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍. ജാതിയുടെയും മതത്തിന്റെയും പേരിലാണ് നിത്യേന ഇത്തരം വര്‍ഗ്ഗീയ കലാപങ്ങളും ലഹളകളും ഉത്തര്‍ പ്രദേശില്‍ അരങ്ങേറിയിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ നവംബര്‍ എട്ടാം തിയതി മുതല്‍ യാതൊരുവിധത്തിലുള്ള അക്രമ-അനിഷ്ട സംഭവങ്ങളും യുപിയില്‍ നിന്ന് കേള്‍ക്കാതായി.

ഇത്തരം വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ തങ്ങള്‍ക്ക് വോട്ട് കിട്ടാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരുന്നത്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് കാലഘട്ടങ്ങളില്‍. ബീഹാര്‍ ഇലക്ഷന് മുമ്പ് നടന്ന ദാദ്രി സംഭവം ഇതിനുദാഹരണമാണ്. മോദി സര്‍ക്കാരിനോട് എതിര്‍പ്പുണ്ടായിരുന്ന മിക്ക മാധ്യമങ്ങളും അവരെ ദുഷ്‌ക്കീര്‍ത്തിപ്പെടുത്താനുള്ള അവസരമായി ഇതിനെ കണക്കാക്കുക കൂടി ചെയ്തപ്പോള്‍ സംഭവം ആഗോള ശ്രദ്ധ നേടുകയും ചെയ്തു.

ജനങ്ങളെ പറ്റിച്ച് അവരുടെ വോട്ട് നേടുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സാധാരണയായി വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് തിരികൊളുത്തി വിടാറ്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് ചൂടു പിടിച്ച് നില്‍ക്കുന്ന യുപിയില്‍ നിന്ന് ഒരു അനിഷ്ട സംഭവം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. നോട്ട്‌നിരോധനവും നോട്ട്ക്ഷാമവും വന്നതോടെ അട്ടിയടുക്കി ശേഖരിച്ച് വച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകളെല്ലാം വെറും കടലാസ് കൂനയായി മാറിയിരിക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണം.

2015 ല്‍ മാത്രം യുപിയില്‍ അരങ്ങേറിയ വര്‍ഗ്ഗീയ കലാപങ്ങളുടെ എണ്ണം 72 ആണ്. ആ വര്‍ഷം കലാപങ്ങളില്‍ 11 പേര്‍ കൊല്ലപ്പെടുകയും 218 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ കലാപങ്ങളും പ്രത്യാഘാതങ്ങളും അതിലും കൂടുതലായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായതിന് ശേഷമായിരുന്നു ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറ്. എന്നാല്‍ ഈ വര്‍ഷം ഇതുവരെ ഒരുതരത്തിലുള്ള കലാപങ്ങളും യുപിയില്‍ നടന്നതായി അറിവായിട്ടില്ല.

ഇതോടെ ഒരു കാര്യം വ്യക്തമായി. നോട്ട് നിരോധനത്തിലൂടെ നിരോധനം വന്നത് കള്ളപ്പണത്തിന് മാത്രമല്ല, മറിച്ച്, നക്‌സലിസം, മാവോയിസം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍,വര്‍ഗ്ഗീയ കലാപങ്ങള്‍, മനുഷ്യക്കടത്ത് എന്നിവയ്‌ക്കെല്ലെമാണ്. പോലീസിനും പട്ടാളത്തിനും ചെയ്യാന്‍ പറ്റാതെപോയ ചില കാര്യങ്ങളാണ് നോട്ടുനിരോധനത്തിലൂടെ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചത്.
നോട്ട് നിരോധനത്തിന് ശേഷമുണ്ടായ ബുദ്ധിമുട്ടുകള്‍ അനേകമാണെങ്കിലും സമൂഹത്തിന് വലിയ തോതിലുള്ള
ഗുണങ്ങളും ഇതുമൂലമുണ്ടായിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സമൂഹത്തില്‍ നിലനിന്നുപോരുന്ന ഇത്തരം പ്രശ്‌നങ്ങളുടെ ഇരകളായിക്കൊണ്ടിരുന്നവര്‍ക്കേ നോട്ട്‌നിരോധനം മൂലമുണ്ടായ ഗുണങ്ങളേക്കുറിച്ച് ശരിയായ രീതിയില്‍ മനസിലാക്കാന്‍ സാധിക്കു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

Related posts