സഹറാണ്പൂർ: കാറിൽ രക്തം പറ്റുമെന്ന് പറഞ്ഞ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ ഉത്തർപ്രദേശ് പോലീസിന്റെ ക്രൂരത. രണ്ടു വിദ്യാർഥികൾ രക്തം വാർന്ന് മരിച്ചു. സഹറാണ്പൂരിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.
ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥികൾ റോഡിൽ രക്തം വാർന്ന് കിടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരം പുറംലോകമറിഞ്ഞത്.
പട്രോളിംഗിലുണ്ടായിരുന്ന മൂന്നു പോലീസുകാർ സംഭവസ്ഥലത്തെത്തിയെങ്കിലും പോലീസ് കാറിൽ രക്തം പറ്റുമെന്ന് പറഞ്ഞ് വിദ്യാർഥികളെ ആശുപത്രിയിൽ എത്തിക്കാതിരുന്നത്. പിന്നീട് പ്രാദേശിക പോലീസ് സ്റ്റേഷനിൽനിന്നു മറ്റൊരു വാഹനമെത്തിച്ചാണ് വിദ്യാർഥികളെ ആശുപത്രിയിലേക്ക് കൊണ്ടു പോയതെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.