പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലേക്കു ബീഫ് കൊണ്ടുപോകുന്നതിനു യാതൊരു നിയമതടസമില്ലെന്നു വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. 1955ലെ ഗോവധ നിരോധന നിയമപ്രകാരം ഉത്തര്‍പ്രദേശിനു പുറത്തുനിന്നോ അകത്തുനിന്നോ സംസ്ഥാനത്ത് എവിടേക്കും ബീഫ് കൊണ്ടുപോകുന്നതിനു തടസമില്ല എന്നാണ് ജസ്റ്റീസ് പങ്കജ് ഭാട്യ വ്യക്തമാക്കിയത്.
ഗോവധ നിരോധന നിയമം സമഗ്രമായി പരിശോധിച്ചാല്‍ അതിലെവിടെയും ബീഫ് കൊണ്ടുപോകുന്നതു തടയുന്നതിനുള്ള വ്യവസ്ഥ കാണാന്‍ കഴിയില്ലെന്നും നിയമത്തിലെ 5എ വകുപ്പില്‍ പറയുന്ന നിയന്ത്രണം പശുവിനെയോ കാളയെയോ കൊണ്ടുപോകുന്നതിനാണെന്നും കോടതി പറഞ്ഞു.
അതും സംസ്ഥാനത്തിനു പുറത്തുനിന്നു സംസ്ഥാനത്തിനകത്തുള്ള ഏതെങ്കിലും സ്ഥലത്തേക്കു കൊണ്ടുപോകുന്നതിനുമാത്രമാണ് നിയന്ത്രണം.
ഉത്തര്‍പ്രദേശിനു പുറത്തുനിന്നോ അകത്തുനിന്നോ സംസ്ഥാനത്തെ ഏതു സ്ഥലത്തേക്കും ബീഫ് കൊണ്ടുപോകുന്നതിനെ ഈ നിയമം വിലക്കുന്നില്ലെന്നും ഉത്തരവില്‍ കോടതി പറഞ്ഞു.