ലക്നോ: ഉത്തര്‍പ്രദേശില്‍ കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ഹപുര്‍ ടൗണില്‍ താമസിക്കുന്ന ആറു വയസുകാരിയാണ് മരിച്ചത്.
രണ്ടു ദിവസം മുന്‍പ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല.
ഇതിനു പിന്നാലെ ഇന്ന് രാവിലെ അയല്‍വാസിയുടെ പൂട്ടിയിട്ട വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന് പ്രദേശവാസികള്‍ പോലീസില്‍ അറിയിച്ചു.
തുടര്‍ന്ന് പോലീസ് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചു നടത്തിയ പരിശോധനയില്‍ ഒരു പെട്ടിക്കുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കുട്ടി പീഡനത്തിനിരയായോ എന്നകാര്യത്തില്‍ വ്യക്തതയില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ.
ഈ വീട്ടുമടസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പ്രദേശവാസികള്‍ ആക്രമിച്ചു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.