മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുമ്പില്‍ എഴുന്നേറ്റ് കൈകെട്ടി നില്‍ക്കുക! തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കാണുമ്പോള്‍ ഇതാവര്‍ത്തിക്കുക; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്

മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുന്നില്‍ ആദര സൂചകത്തോടെ എഴുന്നേറ്റ് നില്‍ക്കുക. യുപിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ നിര്‍ദേശമാണിത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥരയെന്നതിനേക്കാളുപരിയായി ബിജെപി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓരോ ചട്ടത്തിലും ആശങ്കപ്പെടുന്ന രാജ്യത്തെ ജനങ്ങളെയൊന്നാകെ ഞെട്ടലിലാക്കിയിരിക്കുന്നത്. ഒരു മന്ത്രി, എം.പി അല്ലെങ്കില്‍ എംഎല്‍എ സര്‍ക്കാര്‍ ഓഫീസിലേക്ക് എത്തിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആദരം പ്രകടിപ്പിക്കണം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കാണുമ്പോള്‍ അത് ആവര്‍ത്തിക്കണം.

ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് ചീഫ് സെക്രട്ടറി രാജീവ്കുമാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്റെ ഓഫീസിലുള്ളവര്‍ ഞാന്‍ വരുമ്പോള്‍ ഓഫീസ് മര്യാദ പാലിക്കാത്തത് എന്നെ നിരുത്സാഹപ്പെടുത്തുകയാണെന്ന് നേരത്തെ ഒരു എംഎല്‍എ പരാതിപ്പെട്ടിരുന്നു. ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറുന്നില്ലെന്ന് മറ്റു ചില തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ സര്‍ക്കാര്‍ നടപടി. പ്രോട്ടോക്കോള്‍ അനുസരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

 

Related posts