യുവ ദമ്പതികളുടെ ആത്മഹത്യയില്‍ ഞെട്ടിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്. നീരജ് സിംഗാനിയ(38) ഭാര്യ രൂചി സിംഗാനിയ (35) ്എന്നിവരാണു മരിച്ചത്. ഹോളി ഘോഷങ്ങള്‍ക്കു ശേഷം വൈകിട്ട് 5.30നാണ് ഇവര്‍ വീട്ടില്‍ തിരിച്ച് എത്തിയത്. തുടര്‍ന്നു നീരജിന്റെ അച്ഛന്റെ ജന്മദിനമായിരുന്നതിനാല്‍ പുറത്തു പോയി ഭക്ഷണം കഴിക്കാനായി തയാറെടുക്കാന്‍ ഇരുവരും ബെഡ് റൂമിലേയ്ക്കു പോയി. ഇവരുടെ നാലുവയസുള്ള മകള്‍ വീട്ടുകാരുടെ ഒപ്പം തന്നെ നില്‍ക്കുകയായിരുന്നു.
നേരം വൈകിട്ടും ഇവരെ കാണാത്തതിനെ തുടര്‍ന്ന് അച്ഛനും ബന്ധുക്കളും ചേര്‍ന്നു വാതിലില്‍ മുട്ടുകയായിരുന്നു. എന്നാല്‍ പ്രതികരണം ഉണ്ടായില്ല. വീണ്ടും കുറച്ചു സമയങ്ങള്‍ക്കു ശേഷം വിളിച്ചിട്ടും കാണാത്തതിനെ തുടര്‍ന്നു സമീപത്തുള്ള സഹോദരനെ വരുണിനെ വിളിച്ചു വാതില്‍ പൊളിച്ചു അകത്തു കടക്കുകയായിരുന്നു.
ഈ സമയം ദമ്പതികള്‍ ബാത്ത് റൂമില്‍ ബോധമില്ലാതെ കിടക്കുന്ന അവസ്ഥയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ഇരുവരും മരിച്ചു. ശരീരത്തില്‍ പരിക്കുകള്‍ ഒന്നും ഇല്ല. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളും ഇല്ലയിരുന്നു. പോസ്റ്റ്മോര്‍ട്ടം നടന്നാല്‍ മാത്രമെ എന്താണു മരണ കാരണം എന്നു വ്യക്തമാകു എന്ന് പോലീസ് പറഞ്ഞു.