ലക്നോ: ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ഉത്തർപ്രദേശിലെ അമോറയിലാണ് സംഭവം. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന കുട്ടികളെ പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കല്‍ക്കരി അടുപ്പിൽ നിന്നുള്ള പുക ശ്വസിച്ചതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
അംരോഹ സ്വദേശിയായ റഹീസുദ്ദീന്റെ മൂന്നു കുട്ടികളും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ രണ്ടു കുട്ടികളുമാണ് മരിച്ചത്. റഹീസുദ്ദീന്റെ ഭാര്യയുടേയും സഹോദരന്റേയും നില ഗുരുതരമാണ്. പോലീസ് സൂപ്രണ്ട് കുൻവർ അനുപം സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു