വീണ്ടും കൊടുംക്രൂരത, ആംബുലന്‍സ് അനുവദിച്ചില്ല; കുഞ്ഞിന്റെ ജീവനറ്റ ശരീരവുമായി യുവതി കഴിച്ചുകൂട്ടിയത് ഒരു രാത്രി

womanambulance_05092016ആംബുലന്‍സിനു നല്‍കാന്‍ പണമില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞിന്റെ മൃതദേഹത്തിനൊപ്പം യുവതി ആശുപത്രിക്ക് പുറത്ത് ഒരു രാത്രി കഴിച്ചുകൂട്ടി. ഉത്തര്‍പ്രദേശിലെ മീറ്ററ്റിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ച 12 വയസുകാരന്‍ അച്ഛന്റെ തോളില്‍ കിടന്നു മരിച്ചതും പണമില്ലാത്തതിനാല്‍ ആദിവാസി വിഭാഗക്കാരന്‍ ഭാര്യയുടെ മൃതദേഹവും ചുമലിലേന്തി നടന്നുപോയതും ചര്‍ച്ചയാകുന്നതിനിടെയാണ് മനുഷ്യത്വമില്ലായ്മയുടെ മറ്റൊരു സംഭവം കൂടി നടന്നത്.

പനി ബാധിച്ചു മരിച്ച കുഞ്ഞിന്റെ മൃതദേഹം വീട്ടില്‍ എത്തിക്കാന്‍ ആശുപത്രി ആംബുലന്‍സ് അനുവദിക്കാതിരുന്നതോടെ ആശുപത്രിക്ക് വെളിയില്‍ കഴിയുവാന്‍ നിര്‍ബന്ധിത ആവുകയായിരുന്നെന്ന് യുവതി പറഞ്ഞു. 108ല്‍ വിളിച്ച് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും 1500 രൂപ നല്‍കാതെ ആംബുലന്‍സ് സൗകര്യം അനുവദിക്കില്ലെന്ന് മറുപടി ലഭിക്കുകയായിരുന്നെന്നും യുവതി പറയുന്നു.

Related posts