വീ​ട്ടു​ജോ​ലി​ക്കെ​ത്തി മോ​ഷ​ണം; യു​പി സ്വ​ദേ​ശി​നി പി​ടി​യി​ൽ

കോ​ട്ട​യം: വീ​ട്ടു​ജോ​ലി​ക്കെ​ത്തി മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം ഇ​ത​ര​സം​സ്ഥാ​ന​ത്തേ​ക്കു ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച യു​വ​തി​യെ നി​മി​ഷ​ങ്ങ​ള്‍​ക്ക​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യാ​യ ആ​തി​ഫാ ഖാ​ട്ടൂ​ണ്‍ (അ​സി​യാ​ബാ​നു 24) നെ​യാ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ര്‍ കൊ​ല്ലാ​ട് സെ​ന്‍റ് പോ​ള്‍​സ് പ​ള്ളി​യ്ക്കു സ​മീ​പ​മു​ള്ള മ​ര്‍​ച്ച​ന്‍റ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ല്‍ ഒ​രു മാ​സ​മാ​യി വീ​ട്ടു​ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​മ്മ​യെ ത​നി​ച്ചാ​ക്കി ആ​ശു​പ​ത്രി​യി​ല്‍ പോ​യ സ​മ​യ​ത്ത് ഇ​വ​ര്‍ വീ​ട്ടി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു ല​ക്ഷ​ത്തി നാ​ൽ​പ്പ​തി​നാ​യി​രം രൂ​പ​യും അ​മ്മ​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്നി​രു​ന്ന മൂ​ന്നു പ​വ​ന്‍ വ​രു​ന്ന സ്വ​ര്‍​ണ​മാ​ല​യും മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞു.

തു​ട​ര്‍​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ന്‍ വി​വ​രം കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സി​ല്‍ അ​റി​ച്ചു. ഈ​സ്റ്റ് പോ​ലീ​സ് ഉ​ട​ന​ടി ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഇ​വ​രെ മാ​ല​യും പ​ണ​വു​മാ​യി കോ​ട്ട​യം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment