കൈക്കുഞ്ഞുങ്ങളുടെ അമ്മമാരായ ഉദ്യോഗസ്ഥകളാണ് ഏറ്റവും കൂടുതല്‍ അധ്വാനിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തലില്‍ വെളിപ്പെട്ടിരിക്കുന്നത്. അതിന് തെളിവാകുന്ന ഒരു ചിത്രം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൈയ്യില്‍ ഫയലുകളും ഫോണും പിടിച്ച്, തൊട്ട് മുന്‍പിലുള്ള മേശപ്പുറത്ത് ആറുമാസം പ്രായമായ കൈക്കുഞ്ഞിനെ കിടത്തി ജോലി ചെയ്യുന്ന പോലീസുദ്യോഗസ്ഥയുടെ ചിത്രം.
ആ അമ്മപ്പോലീസിന് നിറകയ്യടിയാണ് സോഷ്യല്‍ ലോകത്ത് ലഭിച്ചത്. ഉത്തര്‍പ്രദേശിലെ പോലീസ് കോണ്‍സ്റ്റബിളായ അര്‍ച്ചന ജയന്ത് ആണ് ഈ താരം.
ആറുമാസം പ്രായമുള്ള മകള്‍ അനികയെ തന്റെ മേശപ്പുറത്ത് ഉറക്കി കിടത്തിയതിന് ശേഷം ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരിയെക്കുറിച്ചുള്ള വാര്‍ത്ത ഉത്തര്‍പ്രദേശിലെ പ്രാദേശിക മാധ്യമങ്ങളിലാണ് ആദ്യം വന്നത്. പിന്നാലെ അഭിനന്ദനപ്രവാസമായിരുന്നു ഈ അമ്മപ്പോലീസിന്.
വാര്‍ത്ത വൈറലായതോടെ പോലീസുദ്യോഗസ്ഥയുടെ വാര്‍ത്ത അവരുടെ മേലധികാരികളുടെ ശ്രദ്ധയില്‍ പെടുകയും അവര്‍ക്ക് പരമാവധി സൗകര്യം വാഗ്ദാനം ചെയ്യുകയും ചെയ്തിരിക്കുകയാണ്. വീടിനടുത്തുള്ള സ്റ്റേഷനിലേയ്ക്ക് അര്‍ച്ചനയ്ക്ക് മാറ്റം കൊടുത്തിരിക്കുകയാണ്.
ഇതിന് പിന്നാലെ ഉത്തര്‍ പ്രദേശിലെ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥനായ രാഹുല്‍ ശ്രീവാസ്തവയ ചിത്രം ട്വീറ്റ് ചെയ്യുക അര്‍ച്ചന സമൂഹമാധ്യമങ്ങളില്‍ താരമായി. കുട്ടിയുമായി ജോലിക്കെത്തിയ അര്‍ച്ചനയ്ക്ക് സംസ്ഥാന പോലീസ് വകുപ്പ് 1000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
അവധി എടുക്കുവാന്‍ ആളുകള്‍ കാരണങ്ങള്‍ തിരയുമ്പോള്‍ കാരണമുണ്ടായിട്ട് കൂടിയും ഡ്യൂട്ടിക്കെത്തിയ അര്‍ച്ചന മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നു.
Meet ‘MotherCop’ Archana posted at kotwali jhansi for whom the duties of motherhood & the department go side by side !
She deserves a Salute !! pic.twitter.com/oWioMNAJub— RAHUL SRIVASTAV (@upcoprahul) October 27, 2018