സ്കൂ​ൾ തു​റ​ന്ന​തി​ന് പി​ന്നാ​ലെ വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യം​വ​ച്ച് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന വി​ൽ​പ​ന; യു​പി സ്വ​ദേ​ശി പി​ടി​യി​ൽ

കൊ​ച്ചി: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ൾ കൊ​ച്ചി​യി​ൽ പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി അ​വി​നാ​ശ്‌​കു​മാ​ർ സ​രോ​ജാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ര​ണ്ട് ചാ​ക്ക് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഇ​യാ​ളി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. മ​ട്ടാ​ഞ്ചേ​രി പാ​ണ്ടി​ക്കു​ടി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​യാ​ളെ മ​ട്ടാ​ഞ്ചേ​രി പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി എ​ത്തി​ക്കു​ന്ന സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് ല​ഹ​രി വി​ൽ​പ​ന​ക്കാ​രെ പി​ടി​കൂ​ടാ​ൻ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ​യാ​ണ് അ​വി​നാ​ശ്‌​കു​മാ​ർ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം റി​മാ​ൻ​ഡ് ചെ​യ്തു.

 

Related posts

Leave a Comment