ബദർഖ: മുസ്ലിമായതിന്റെ പേരിൽ മകന്റെ കൊലപാതകക്കേസ് പോലീസ് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ച് പിതാവടക്കം 20 പേർ ഹിന്ദു മതത്തിലേക്ക് ചേർന്നു. ഉത്തർ പ്രദേശിലെ ബദർഖ ഗ്രാമത്തിലാണ് സംഭവം. മത്തിലുള്ള അക്തറും കുടുംബാംഗങ്ങളായ 20 പേരുമാണ് സബ് ഡിവിഷൻ മജിസ്ട്രേറ്റിന് മതം മാറാനുള്ള സത്യവാങ്മൂലം നൽകിയത്.
ഏതാനും മാസം മുന്പ് അക്തറിന്റെ മകനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇത് കൊലപാതകമാണെന്നാണ് അക്തർ പറയുന്നത്. എന്നാൽ പോലീസ് ആത്മഹത്യയാണെന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചിരുന്നു.
താൻ മുസ്ലിമായതിനാലാണ് പോലീസ് കേസ് അന്വേഷിക്കാതെ സംഭവം ആത്മഹത്യയാക്കി മാറ്റിയതെന്ന് അക്തർ മജിസ്ട്രേറ്റിന് നൽകിയ സത്യവാങ്നമൂലത്തിൽ പറയുന്നു. ഹിന്ദു മതത്തിൽ ചേർന്നാൽ പോലീസ് കേസ് കൃത്യമായി അന്വേഷിക്കുമെന്നും ഇവർ പറയുന്നു.
മകന്റെ മരണം പോലീസ് കൃത്യമായി അന്വേഷിക്കാത്തതിനാലാണ് അക്തർ മതം മാറിയതെന്ന് ജില്ലാ മജിസ്്്ടേററ് റിഷിറേന്ദ്ര കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അക്തറിന്റെയും കുടുംബത്തിന്റെയും മതമാറ്റത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് എസ്പി സൈലേഷ് കുമാറും പ്രതികരിച്ചു.