രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ അയോധ്യയിൽ ദിനംപ്രതി തിരക്കേറി വരികയാണ്. പലതരത്തിലാണ് ഭക്തി ടൂറിസം ഇവിടെ ശക്തി പ്രാപിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഭക്തരിൽ നിന്ന് പലതരത്തിലുള്ള പിടിച്ചുപറികൾ നടക്കുന്നതായുള്ള കുറിപ്പുകൾ പ്രചരിച്ചിരുന്നുണ്ട്.
10 രൂപയ്ക്ക് ഒരു ചായയും ബ്രഡ്ഡും നൽകണമെന്നാണ് സർക്കാർ അയോധ്യയിലെ ഹോട്ടലുകൾക്ക് നൽകിയ നിർദേശം. എന്നാൽ തനിക്ക് കഴിഞ്ഞ ദിവസം രണ്ട് കഷ്ണം ബ്രഡ്ഡിനും ചായയക്കും കൂടി 250രൂപ ആയെന്ന് പറഞ്ഞ് ഒരു ഭക്തൻ രംഗത്തെത്തിയിരുന്നു. തുടർന്ന് വാരണാസിയിൽ നിന്നും മറ്റൊരു മോഷണ വാർത്തയും വന്നു.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സാറ എന്ന യുവതിയാണ് ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. ‘അവസാനം ഇതെഴുതാനുള്ള ധൈര്യം സംഭരിച്ചു. എന്റെ ഐഫോൺ 13 വാരണാസി നയി സരക് ചൗക്കിൽ നിന്ന് (കാശി വിശ്വനാഥിനും ദശശ്വമേധ് ഘട്ടിനും സമീപം) നിന്ന് പോക്കറ്റ് അടിച്ചു. ഇതിന്റെ സിസിടിവിയിൽ ദൃശ്യം കൈയിലുണ്ട്. അതിന്റെ ലൊക്കേഷനും എന്റെ പക്കലുണ്ട്, ഞങ്ങൾ എഫ്ഐആർ ഫയൽ ചെയ്തു, പക്ഷേ, യുപി പോലീസിന് എന്നെ സഹായിക്കാൻ കഴിയുന്നില്ല’ എന്നാണ് യുവതിയുടെ കുറിപ്പിൽ പറയുന്നത്.
സ്മാര്‍ട്ട് ഫോണുകള്‍ മോഷണം പോയാല്‍ കണ്ടെത്താന്‍ ഇപ്പോള്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ഐഫോണാണ് മോഷണം പോകുന്നതെങ്കില്‍ വളരെ പെട്ടെന്ന് തന്നെ ലോക്കേഷന്‍ കണ്ടെത്തി അവ തിരിച്ചെടുക്കാന്‍ സാധിക്കും. ഫോണിന്റെ ലോക്കേഷന്‍ തന്റെ കൈവശമുണ്ടെന്ന് യുവതി അറിയിച്ചിട്ടും അത് കണ്ടെത്താന്‍ യുപി പോലീസിന് കഴിഞ്ഞിട്ടില്ലെന്നും യുവതിയുടെ സാമൂഹിക മാധ്യമ കുറിപ്പില്‍ നിന്ന് വ്യക്തമാണ്.
ഇതോടൊപ്പം യുവതി പങ്കുവച്ച സിസിടിവി വീഡിയോയില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം നില്ക്കുന്ന യുവതി, ഇടയ്ക്ക് ഒന്ന് മാറി നിന്നപ്പോള്‍ അത് വരെ തൊട്ടപ്പുറത്ത് മാറി നിന്ന ഒരാള്‍ യുവതിയുടെ പുറകില്‍ വന്ന് നില്‍ക്കുകയും ഒരു മഞ്ഞ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ച് പിടിച്ച് വളരെ വിദഗ്ദമായി യുവതിയുടെ ബാഗില്‍ നിന്നും ഫോണ്‍ മോഷ്ടിക്കുന്നതും കാണാം. ഇതോടെ പോലീസിന് ഫോണ്‍ അന്വേഷിക്കേണ്ട ജോലി പോലും ഇല്ലയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി പരിശോധിച്ചപ്പോള്‍ ഫോണ്‍ മോഷ്ടിച്ചത് സ്ഥലത്തെ പ്രധാന മോഷ്ടാവായ ‘വിജയ്’ ആണെന്നും ഇയാള്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായി ജയിലില്‍ പോയിട്ടുണ്ടെന്നും സ്ഥലത്തെ കടയുടമ യുവതിയോട് പറഞ്ഞു.
ഐഫോൺ മോഷണം പോകുന്നതിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങളാണ് യുവതി പോലീസിന് കൈമാറിയിരിക്കുന്നത്. ഫോണ്‍ മോഷണം പോയതിന് പിന്നാലെ യുവതി സ്റ്റേഷനില്‍ പരാതി നല്‍കാനായെത്തി. എന്നാല്‍ പോലീസ് ഫോൺ മോഷണംപോയി എന്നതിന് പകരം ഫോൺ നഷ്ടപ്പെട്ടു എന്ന് എഴുതാനാണ് ആവശ്യപ്പെട്ടതെന്നും യുവതി വ്യക്തമാക്കി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി പരിശോധിച്ചപ്പോള്‍ ഫോണ്‍ മോഷ്ടിച്ചത് സ്ഥലത്തെ പ്രധാന മോഷ്ടാവായ ‘വിജയ്’ ആണെന്നും ഇയാള്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായി ജയിലില്‍ പോയിട്ടുണ്ടെന്നും സ്ഥലത്തെ കടയുടമ യുവതിയോട് പറഞ്ഞു.
ഇത്രയും വിവരങ്ങള്‍ യുപി പോലീസിന് കൈമാറിയിട്ടും അവര്‍ ഫോണിനെ കുറിച്ച് ഒരു വിവരവും ഇതുവരെ കൈമാറിയിട്ടില്ലെന്നും എന്നാല്‍ യുപി പോലീസ് തന്റെ ഫോണ്‍ കണ്ടെത്തി തരുമെന്നതില്‍ തനിക്ക് ഒരു പ്രതീക്ഷയുമില്ലെന്ന് യുവതി എഴുതി.
മോഷണവുമായി ബന്ധപ്പെട്ട് ഇത്രയും വിവരങ്ങൾ പോലീസിന് നൽകിയിട്ടും ഫോണിനെ കുറിച്ച് ഇതുവരെ ഒരു വിവരവും ഇതുവരെ കൈമാറിയില്ലന്നും യുവതി പറഞ്ഞു. ഝാർഖണ്ഡിലെ ഒരു ഗ്രാമത്തില്‍ നിന്ന് തന്റെ ഫോണ്‍ ലോക്കേഷന്‍ കാണിക്കുന്നുണ്ടെന്നും യുവതി അറിയിച്ചു. സംഭവം വൈറലായതോടെ നിരവധിപേരാണ് പോസ്റ്റിന് താഴെ സമാനമായ അനുഭവങ്ങൾ പങ്കുവച്ച് എത്തിയത്.