ലക്നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം കൈകാലുകൾ ബന്ധിച്ച് വഴിയിൽ ഉപേക്ഷിച്ചു. ബറേലിയിലെ ഫരീദ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അതിദാരുണസംഭവമുണ്ടായത്.
പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ആണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
രണ്ടു യുവാക്കൾ ചേർന്നാണു കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവരെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.