തിരുവനന്തപുരം: മതേതരത്വം തകർക്കുന്ന ഇടതുസർക്കാർ നിലപാടിൽ പ്രതിഷേധിച്ചും പ്രളയ ദുരിതാശ്വാസം ഉൗർജിതമാക്കണമെന്നും ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് – ജേക്കബ് ലീഡർ അനൂപ് ജേക്കബ് എംഎൽഎയും ചെയർമാൻ ജോണി നെല്ലൂരും നാളെ സെക്രട്ടേറിയറ്റ് നടയിൽ ഉപവസിക്കുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്. മനോജ്കുമാർ അറിയിച്ചു.
രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് നടക്കുന്ന സമാപനയോഗത്തിൽ യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ പങ്കെടുക്കും.