ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടിത്തം. ഇന്നലെ രാത്രി ആശുപത്രിയിലെ താഴത്തെ നിലയിലാണു തീപിടിത്തം ഉണ്ടായത്. പിന്നാലെ കെട്ടിടത്തിൽ പുക നിറഞ്ഞു. ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ആശുപത്രിയിൽനിന്ന് ഒഴിപ്പിച്ചു.
ആദ്യം തീപിടിച്ച നിലയിൽ 40ഓളം രോഗികളാണ് ഉണ്ടായിരുന്നത്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ രോഗികൾ കൂടുതൽ പരിഭ്രാന്തരായി. അഗ്നിരക്ഷാ സേനയും മറ്റ് അടിയന്തര രക്ഷാപ്രവർത്തക വിഭാഗങ്ങളും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കില്ലെന്നാണു പ്രാഥമിക നിഗമനം.
ആശുപത്രിയിൽനിന്ന് മാറ്റിയ രോഗികളെ മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ മൂന്നു പേർ ഗുരുതരാവസ്ഥയിലുള്ളവരാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്കുതന്നെ മാറ്റിയതായി അധികൃതർ അറിയിച്ചു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സ്ഥലം സന്ദർശിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ വിലയിരുത്