തൃക്കരിപ്പൂർ: സ്ഥിരം തടയണയോ ക്രോസ് ബാറോ വരുമെന്ന പ്രതീക്ഷയിൽ കാത്തുനിന്ന കർഷകർക്ക് കണ്ണീർ സമ്മാനിച്ച് താൽക്കാലിക തടയണയും ചോർന്നു തുടങ്ങി. കൊയോങ്കര പാടശേഖരത്തിലെ നെൽകർഷകർക്കാണ് ഇത് ദുരിതമായത്.
ഉപ്പുവെള്ളം കയറുന്ന വേളയിൽ ഉളിയം പുഴയിലെ കുത്തൊഴുക്ക് തടഞ്ഞു നിർത്തേണ്ട തലിച്ചാലത്തെ അണക്കെട്ടിൽ നിന്നും മറിഞ്ഞെത്തുന്ന വെള്ളം എവിടെയും തടയപ്പെടുന്നില്ല. ഇത് നെൽകർഷകരെ കഷ്ടത്തിലാക്കുകയാണ്.
എടാട്ടുമ്മലിലെ വയലുകളയിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ നൂറുകണക്കിന് ചാക്കുകളിൽ മണൽ നിറച്ചു താൽക്കാലിക തടയണ മാസങ്ങൾക്ക് മുമ്പ് നിർമിച്ചിരുന്നു ഇപ്പോൾ അത് പൊട്ടി ഉപ്പുവെള്ളം ഒഴുകി എത്തുകയാണ് വയലുകളിൽ. സ്ഥിരം തടയണ നിർമാണം ഉടൻ നടത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയും അനക്കമൊന്നുമില്ല.