മഹോബ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യം സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്ത കൗമാരക്കാരന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. 18കാരനാണ് കേസിലെ പ്രതി.
15കാരിയായ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത പ്രതി വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പലപ്രാവശ്യം പീഡിപ്പിച്ചിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടി ഭീഷണിക്ക് വഴങ്ങാതെ വന്നതോടെയാണ ഇയാള്‍ വീഡിയോ പ്രചരിപ്പിച്ചത്.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചുവെന്നും പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തുവെന്നും പോലീസ് അറിയിച്ചു.