വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ നടിയാണ് ഉര്‍വശി. ചെറുപ്രായത്തില്‍ സിനിമയിലെത്തി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും കുടുംബജീവിതത്തില്‍ വലിയ തിരിച്ചടികളിലൂടെയാണ് അവര്‍ കടന്നുപോയത്. മനോജ് കെ. ജയനുമായുള്ള പ്രണയവും വിവാഹവും വേര്‍പിരിയലും വലിയ വാര്‍ത്ത കോളിളക്കം സൃഷ്ടിച്ചിരുന്നു. അടുത്തിടെ മൂത്ത സഹോദരിയും നടിയുമായിരുന്ന കല്പന മരിച്ചത് ഉര്‍വശിയെ വല്ലാതെ തളര്‍ത്തുകയും ചെയ്തു. ഇപ്പോള്‍ ഒരു മാഗസിനു നല്കിയ അഭിമുഖത്തില്‍ താന്‍ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ വിഷമത്തെക്കുറിച്ച് തുറന്നുപറഞ്ഞു. പതിനേഴാം വയസില്‍ ആത്മഹത്യ ചെയ്ത അനുജന്റെ വേര്‍പാടാണ് തനിക്കേറ്റവും വലിയ ശൂന്യത സമ്മാനിച്ചതെന്ന് താരം പറയുന്നു.
വീട്ടിലെ ഇളയകുട്ടി ആയതുക്കൊണ്ട് തന്നെ അവന് മകനെ പോലെ ആയിരുന്നുവെന്നും അവന് ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും ഉര്‍വശി പറയുന്നു. എന്തെങ്കിലും കാര്യമായി പ്രശ്നം ഉണ്ടാകും. അവന്റെ കൂട്ടത്തിലുണ്ടായിരുന്ന പിള്ളേരും ആത്മഹത്യ ചെയ്തിരുന്നു. എന്തായിരുന്നുവെങ്കിലും പറഞ്ഞിരുന്നുവെങ്കിലും ഞങ്ങള്‍ക്ക് അത് പരിഹരിക്കാന്‍ സാധിക്കുമായിരുന്നു. ഒരു സൂചന പോലും നല്‍കാതെയാണ് അവന് മരണത്തെ തെരഞ്ഞെടുത്തത്.
കതിര്‍മണ്ഡപം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ഉര്‍വശി. അഭിനയത്തിന് പുറമെ തിരക്കഥ എഴുത്തും നിര്‍മാണത്തിലേക്കും ഒരു കൈ നോക്കിയിട്ടുണ്ട് താരം. ഉത്സവമേളം, പിടക്കോഴി നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയതും നിര്‍മ്മിച്ചതും ഉര്‍വശിയായിരുന്നു. മനോജ് കെ ജയനുമായുള്ള വിവാഹ ശേഷം അഭിനയജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത നടി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. പിന്നീട് ചെയ്തതൊക്കെയും അമ്മ വേഷങ്ങളായിരുന്നു. അമ്മ വേഷങ്ങള്‍ ചെയ്യാന്‍ നടിയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.