രക്തത്തിൽ യൂറിക് ആസിഡ് അധികമായാൽ… ചി​ക്ക​ൻ പ്ര​ശ്ന​ക്കാ​രു​ടെ പ​ട്ടി​ക​യിൽ


ര​ക്ത​ത്തി​ൽ യൂ​റി​ക്ക് ആ​സി​ഡ് അ​ടി​ഞ്ഞു​കൂ​ടി​യാ​ൽ പി​ടി​പെ​ടാ​വു​ന്ന പ്ര​ധാ​ന രോ​ഗ​മാ​ണു ഗൗ​ട്ട് എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന സ​ന്ധി​വാ​തം. 7 mg/dl​ആ​ണു നോ​ർ​മ​ൽ യൂ​റി​ക്ക് ആ​സി​ഡ് നി​ല.

കാ​ലിലെ ത​ള്ള​വി​ര​ലി​ന്‍റെ സ​ന്ധി​യി​ലാ​ണു ഭൂ​രി​ഭാ​ഗം പേ​രി​ലും രോ​ഗാ​ക്ര​മ​ണം തു​ട​ങ്ങു​ക. രോ​ഗം ബാ​ധി​ച്ച സ​ന്ധി അ​തിവേ​ദ​ന​യോ​ടെ ചു​വ​ന്നു വീ​ർ​ത്തി​രി​ക്കും. വേ​ദ​ന പെട്ടെന്നു തു​ട​ങ്ങും.

ഒ​റ്റ ദി​വ​സം കൊ​ണ്ട് മൂ​ർ​ധ​ന്യ​ത്തി​ലെ​ത്തു​ന്നു. ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ല്ക്കു​ന്ന വേ​ദ​ന ചി​ല​പ്പോ​ൾ മ​റ്റു സ​ന്ധിക​ളി​ലേ​ക്കും വ്യാ​പി​ക്കാം.

പ​ണ്ടു​കാ​ല​ത്ത് ​രാ​ജാ​ക്ക​ൻമാ​രു​ടെ രോ​ഗം എ​ന്നാ​ണി​തി​നെ വി​ളി​ച്ചി​രു​ന്ന​ത്. അ​ക്കാ​ല​ത്ത് ധാ​രാ​ളം മാം​സ​വും മ​ദ്യ​വു​മു​പ​യോ​ഗി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​ക രാ​ജാ​ക്കന്മാർ​ക്കാ​യി​രി​ക്കു​മ​ല്ലോ?​ പ്ര​മേ​ഹ​വും അ​മി​ത വ​ണ്ണ​വും രോ​ഗ​സാ​ധ്യ​ത കൂ​ട്ടു​ന്നു.

ഭ​ക്ഷ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​കൊ​ണ്ടോ വൃ​ക്ക​വ​ഴി​യു​ള്ള മാ​ലി​ന്യ വി​സ​ർ​ജ​ന ത​ട​സ​ങ്ങ​ൾ കൊ​ണ്ടോ ഈ ​രോ​ഗം ഉണ്ടാവാം.

പ്രശ്നകാരി

90% രോ​ഗി​ക​ളി​ലും യൂ​റേ​റ്റ് എ​ന്ന യൂ​റി​ക്ക് ആ​സി​ഡ​ട​ങ്ങി​യ ല​വണം മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ത്തു പോ​കാ​ത്ത​താ​ണു പ്ര​ശ്നം. യൂ​റി​ക്കാ​സി​ഡ് 100 എം.​എ​ൽ വെ​ള്ള​ത്തി​ൽ 6 മി​ല്ലി​ഗ്രാം എ​ന്ന ക​ണ​ക്കി​ന് അ​ലി​യു​ന്ന​താ​ക​യാ​ൽ ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക എ​ന്ന​താ​ണ് രോ​ഗം കു​റ​യാ​നും രോ​ഗം വ​രാ​തി​രി​ക്കാ​നും ന​ല്ല വ​ഴി.​

വെള്ളം കുടിക്കുക, മൂത്രമൊഴിക്കുക
മൂ​ത്ര​ത്തി​ൽ ക​ല്ലു​ള്ള​വ​രോ​ടും ഇ​ങ്ങ​നെ ത​ന്നെ ഉ​പ​ദേ​ശി​ക്കാ​റു​ണ്ട്. ഇ​വ​രെ​ല്ലാം ധാ​രാ​ളം വെളളം ​കൂ​ടി​ക്കു​ക​യും ചെ​യ്യും. പ​ക്ഷേ, ധാ​രാ​ള​മാ​യി മൂ​ത്രമൊ​ഴി​ക്ക​ണ​മെ​ന്ന കാ​ര്യം വി​ട്ടു പോ​കും.​

കി​ട്ടു​ന്ന അ​വ​സ​ര​ങ്ങ​ളി​ലെ​ല്ലാം മൂ​ത്ര​മൊ​ഴി​ച്ചാ​ലേ മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ത്തു ക​ള​യേ​ണ്ട മാ​ലി​ന്യം ക​ള​യാ​നാ​കൂ. നാം ​കു​ടി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ 60% മൂ​ത്ര​ത്തി​ലൂ​ടെ ത​ന്നെ പു​റ​ത്തു​ക​ള​യ​ണം.

അ​ല്ലെങ്കി​ൽ കു​ടി​ച്ച​വെ​ള്ളം വി​യ​ർ​പ്പി​ലൂ​ടെ​യോ മ​ല​ത്തി​ലൂ​ടെ​യോ ശ്വ​സ​ന​ത്തി​ലൂ​ടെ​യോ ശ​രീ​രം പു​റ​ത്തു​ക​ള​യും. വൃ​ക്ക​യി​ൽ അ​മോ​ണി​യം ആ​സി​ഡ് യൂ​റേ​റ്റ് ക്രി​സ്റ്റ​ലു​ക​ളും അ​ടി​യാം. കുറഞ്ഞതു 10 ഗ്ലാസ് വെ​ള്ളം കു​ടി​ക്കു​ക, അ​തു​പോ​ലെ ധാ​രാ​ളം മൂ​ത്ര​മൊ​ഴി​ക്കു​ക.

ഭ​ക്ഷ​ണ​ത്തി​ലെ ത​ക​രാ​റു​കൾ
10% ആ​ളുകളി​ൽ ഭ​ക്ഷ​ണ​ത്തി​ലെ ത​ക​രാ​റു​ക​ളാ​ണ് യൂ​റി​ക്കാ​സി​ഡ് അ​ടി​യാ​ൻ കാ​ര​ണ​മാ​കുന്ന​ത്.
മ​ദ്യ​മാ​ണ് ഒ​ന്നാ​മ​ത്തെ പ്ര​ശ്ന​ക്കാ​ര​ൻ. അ​തി​ൽത്ത​ന്നെ ബി​യ​ർ ആ​ണുഭീ​ക​ര​ൻ.

* കോ​ള​ പാനീയങ്ങൾ ഒ​ഴി​വാ​ക്കുക.​
* മാം​സ ഭ​ക്ഷ​ണം… അ​തി​ൽ ത​ന്നെ ക​രൾ,ഹൃ​ദ​യം, വൃ​ക്ക എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്കു​ക.
* ക​ട​ൽ ഭ​ക്ഷ​ണ​ത്തി​ൽ ഞ​ണ്ടും കൊ​ഞ്ചും ചെ​മ്മീ​നും പ്ര​ശ്ന​ക്കാ​രാ​ണ്. ഉ​ണ​ക്കി​യ കൂ​ണു​ക​ളി​ലും യൂ​റി​ക്കാ​ഡു​ണ്ടാ​ക്കു​ന്ന പ്യൂറിൻ എന്ന ഘ​ട​കം കൂ​ടു​ത​ലാ​യു​ണ്ട്. ഇ​ക്ക​ാര്യ​ത്തി​ൽ നെത്തോ​ലി അ​ത്ര ചെ​റി​യ മീ​ന​ല്ല. ഉണ​ക്ക മ​ത്തി​യി​ലും നെത്തോ​ലി​യി​ലും പ്യൂ​റി​ൻ കൂ​ടു​ത​ലു​ണ്ട്.​ തി​ര​ണ്ടി​യി​ൽ മി​ത​മാ​യ നി​ല​യിലേ പ്യൂ​റി​ൻ അ​ട​ങ്ങി​യി​ട്ടു​ള്ളു എ​ന്നു ചി​ല പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

* ചി​ക്ക​നും പ്ര​ശ്ന​ക്കാ​രു​ടെ പ​ട്ടി​ക​യി​ലാ​ണ്. ചി​ല പ​ച്ച​ക്ക​റി​ക​ളി​ലും പ്യൂ​റി​ൻ അ​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ല​വ പ്ര​ശ​്ന​ക്കാ​ര​ല്ല എ​ന്നും നിരീക്ഷണങ്ങളുണ്ട്. പ​യ​ർ, ചീ​ര, ബീ​ൻ​സ്, പ​രി​പ്പ് എ​ന്നി​വ​യി​ൽ പ്യൂ​റി​ൻ ഉ​ണ്ട്. മൂ​ന്നു​നേ​ര​വും ഇ​ത്ത​രം പ​ച്ച​ക്ക​റി​ക​ൾ ധാ​രാ​ള​മാ​യി ക​ഴി​ച്ചാ​ൽ ഗൗ​ട്ട് വ​ന്നു​കൂ​ട​യ്ക​യി​ല്ല.

ക​ഴി​ക്കാ​വു​ന്ന ഭ​ക്ഷ​ണപാ​നീ​യ​ങ്ങ​ൾ
* കാ​പ്പിയും പാ​ലും പാ​ലു​ല്പ​ന്ന​ങ്ങ​ളും ക​ഴി​ക്കാം.
* വെ​ള്ളരി​ക്ക, റാ​ഡി​ഷ്, ഉ​ള്ളി​, ആ​പ്പി​ൾ എ​ന്നി​വ ക​ഴി​ക്കാം
* ആ​പ്പി​ളി​ൽ നി​ന്നു​മു​ണ്ടാ​ക്കു​ന്ന ​ആ​പ്പി​ൾ സി​ഡാ​ർ വി​നാ​ഗി​രി​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന മാ​ലി​ക്ക് ആ​സി​ഡ് ര​ക്ത​ത്തി​ലെ യൂ​റി​ക്കാ​സി​ഡി​നെ അ​ലി​യി​ച്ചു​ക​ള​യു​മെ​ന്ന​തി​നാ​ൽ ആ​പ്പി​ൾ സു​ര​ക്ഷി​ത​മാ​യി ഉ​പ​യോ​ഗി​ക്കാം.​
* കാര​റ്റ്, ബീ​റ്റ് റൂ​ട്ട്, വെ​ള്ള​രി​ക്ക ഒ​ക്കെ ജ്യൂ​സാ​യി ക​ഴി​ക്കു​ക.
* നെ​ല്ലി​ക്ക, നാ​ര​ങ്ങ എ​ന്നി​ങ്ങ​നെ വി​റ്റ​മി​ൻ സി ​അ​ട​ങ്ങി​യ​വ പാ​നീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാം.​

* ഏ​ത്ത​പ്പ​ഴ​വും ഗ്രീ​ൻ ടീ ​യും ഉ​പ​യോ​ഗി​ക്കാം.എ​ന്താ​യാ​ലും സ​ന്ധി​വേ​ദ​ന ഉ​ള്ള​വ​ർ രക്തത്തിലെ സി​റം യൂ​റി​ക്കാ​സി​ഡ് കൂ​ടി ഒ​ന്നു പരിശോധിച്ചു വ​യ്ക്കു​ക. അ​ഥ​വാ കൂ​ടു​ന്നു​വെ​ന്ന് തോ​ന്നി​യാ​ൽ നി​യ​ന്ത്രി​ക്കാ​മ​ല്ലോ?

ഡോ:​ റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ
ഹോ​മി​യോ​പ്പ​തി വ​കു​പ്പ്
മുഴക്കുന്ന്, ക​ണ്ണൂ​ർ ഫോൺ – 9447689239
[email protected]

Related posts

Leave a Comment