ഫിലാഡൽഫിയയിൽനിന്നു ചിക്കാഗോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഒരു സ്ത്രീ നഗ്നയായി സീറ്റിൽ മലമൂത്രവിസർജനം നടത്തി. വസ്ത്രങ്ങൾ സ്വയം അഴിച്ചുമാറ്റി സീറ്റിൽ മലമൂത്ര വിസർജനം നടത്തുകയായിരുന്നു.
സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. ചിക്കാഗോയിലെ മിഡ്വേ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ യാത്രക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
വിമാനം വൃത്തിയാക്കാൻ മണിക്കൂറുകൾ വേണ്ടിവന്നെന്നും ഇതുമൂലം വിമാനത്തിന്റെ തുടർ സർവീസ് വൈകിയെന്നും മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. യാത്രക്കാരിക്കെതിരേ അധികൃതർ എന്തു നടപടിയാണു സ്വീകരിച്ചതെന്നു വ്യക്തമല്ല. കഴിഞ്ഞമാസം സൗത്ത് വെസ്റ്റ് എയർലൈൻസിലെ യാത്രയ്ക്കിടെ ഒരു യാത്രക്കാരൻ നഗ്നനായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.