മെ​ട്രോ ട്രാ​ക്കി​ൽ മൂ​ത്ര​മൊ​ഴി​ച്ച് യു​വാ​വ്; വൈ​റ​ലാ​യി വീ​ഡി​യോ;​ മൂ​ക്ക​ത്ത് വി​ര​ൽ​വ​ച്ച് സൈ​ബ​റി​ടം

മെ​ട്രോ​യെ സം​ബ​ന്ധി​ച്ച് പ​ല ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ വൈ​റ​ലാ​കാ​റു​ണ്ട്. പ​തി​വു പോ​ലെ ഒ​രു മെ​ട്രോ വാ​ർ​ത്ത​യാ​ണ് ഇ​ന്നും സൈ​ബ​റി​ട​ങ്ങ​ളി​ലെ ച​ർ​ച്ച. മെ​ട്രോ സ്റ്റേ​ഷ​നി​ൽ ആ​ക​സ്മി​ക​മാ​യി മൂ​ത്ര​മൊ​ഴി​ക്കു​ന്ന ഒ​രു ജാ​പ്പ​നീ​സ് യു​വാ​വി​ന്‍റെ വീ​ഡി​യോ ആ​ണ് വൈ​റ​ൽ.

പൊ​തു​വെ സി​റ്റി​ക​ളും പ​രി​സ​ര​വു​മൊ​ക്കെ ഏ​റ്റ​വും വൃ​ത്തി​യോ​ടെ പ​രി​പാ​ലി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ് ജ​പ്പാ​ൻ. അ​തി​നാ​ൽ​ത്ത​ന്നെ ജാ​പ്പ​നീ​സ് യു​വാ​വോ എ​ന്ന് പ​ല​രും ഞെ​ട്ട​ലോ​ടെ​യാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റ് ചെ​യ്ത​ത്.

ന​മ്മു​ടെ നാ​ട്ടി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ൽ മൂ​ത്ര​മൊ​ഴി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ മ​റ്റു​ള്ള രാ​ജ്യ​ങ്ങ​ളൊ​ക്കെ പൊ​തു ഇ​ട​ങ്ങ​ളി​ൽ മൂ​ത്ര​മൊ​ഴി​ച്ചാ​ൽ ഫൈ​ൻ ഈ​ടാ​ക്കാ​റു​ണ്ട്. എ​ന്നി​ട്ടും ജാ​പ്പ​നീ​സ് യു​വാ​വി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​വൃ​ത്തി ആ​രും പ്ര​തീ​ക്ഷി​ച്ചി​ല്ല.

എ​ല്ലാ ഇ​ന്ത്യ​ക്കാ​രും അ​റി​യാ​ന്‍. അ​തെ, ഇ​ന്ത്യ​യി​ൽ ഇ​ത് സം​ഭ​വി​ക്കു​ന്നു, പ​ക്ഷേ, ഇ​ത് ഇ​ന്ത്യ​യി​ൽ മാ​ത്രം സം​ഭ​വി​ക്ക​രു​ത്. മ​റ്റ് രാ​ജ്യ​ങ്ങ​ൾ എ​ന്തു​കൊ​ണ്ടോ സ്വ​ർ​ഗ​മ​ല്ല, കാ​ര​ണം, ലോ​ക​മെ​മ്പാ​ടും എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക് കാ​ണി​ച്ച് ത​രു​ന്നി​ല്ല. മെ​ട്രോ സ്റ്റേ​ഷ​നി​ൽ ആ​ക​സ്മി​ക​മാ​യി മൂ​ത്ര​മൊ​ഴി​ക്കു​ന്ന ഒ​രു ജാ​പ്പ​നീ​സ് യു​വാ​വ്.’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് എ​ക്സി​ൽ ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

 

 

Related posts

Leave a Comment