എല്ലാവർക്കും പ്രിയങ്കരനായ താരമാണ് കൊല്ലം തുളസി. വില്ലനായ് അവതരിച്ച് പിന്നീട് കോമഡി രംഗങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ പരകായ പ്രവേശം വളരെ വേഗത്തിലായിരുന്നു. സിനിമയിൽ കൊല്ലം തുളസി നായകന്റെ സെറ്റാണെങ്കിൽ പിന്നെയൊന്നും പേടിക്കണ്ട എന്ന് കരുതിയിരുന്ന ഒരു ബാല്യകാലം നമുക്കെല്ലാവർക്കുമുണ്ടായിരുന്നു.
ഇപ്പോഴിതാ താൻ കാൻസറിനെ തോൽപിച്ചത് മൂത്രം കുടിച്ചുകൊണ്ടാണ് എന്ന താരത്തിന്റെ പരാമർശമാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്. ഏത് അസുഖത്തിനും മൂത്രം കുടിച്ചാല്‍ മതിയെന്നാണ് കൊല്ലം തുളസിയുടെ അവകാശവാദം.
എനിക്ക് കാന്‍സര്‍ ബാധിച്ചപ്പോള്‍ അതിനെ അതിജീവിക്കാന്‍ പല വഴികളും തേടി. അങ്ങനെയാണ് യൂറിന്‍ തെറാപ്പിയെ കുറിച്ച് അറിഞ്ഞത്. അതിലൂടെ ഞാന്‍ രോഗത്തെ അതിജീവിച്ചു. ഇപ്പോള്‍ എനിക്ക് 75 വയസായി. ഇനിയൊരു 25 വര്‍ഷം കൂടി ജീവിക്കണം എന്നാണ് എന്റെ ആഗ്രഹമെന്ന് കൊല്ലം തുളസി പറഞ്ഞു. ഭാര്യയറിയാതെ ഭര്‍ത്താവിനും ഭര്‍ത്താവറിയാതെ ഭാര്യക്കും കുടിക്കാം. ഇതിന് ഒരു നാറ്റവുമില്ല, സകലവിധ അസുഖങ്ങള്‍ക്കും നാണം തോന്നാതെ മൂത്രം കുടിക്കണം അന്യന്റേതല്ല, സ്വന്തം മൂത്രം കുടിക്കാനാണ് പറയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.