വാഷിംഗ്ടൺ: 2017-18 സാന്പത്തികവർഷം ഇന്ത്യയുടെ സാന്പത്തികമേഖല ഭേദപ്പെട്ട നിലയിലാണെന്നും നടപ്പുവർഷം വളർച്ച ഉയരുമെന്നാണു പ്രതീക്ഷയെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രസിഡന്റ് ഉർജിത് പട്ടേൽ.
കഴിഞ്ഞ വർഷം ഇന്ത്യൻ ജിഡിപി 71. ശതമാനത്തിൽനിന്ന് 6.6 ശതമാനമായി കുറഞ്ഞു. രണ്ടാം അർധവാർഷികത്തിൽ സാന്പത്തികമേഖല മികച്ച വളർച്ച നേടിയതാണ് ജിഡിപി 6.6 ശതമാനമായി പിടിച്ചുനിർത്താൻ സാധിച്ചത്. നിക്ഷേപവും ഉയർന്നുവെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര നാണ്യനിധിയുടെ സമ്മേളത്തിൽ പറഞ്ഞു.
നടപ്പു സാന്പത്തികവർഷം ഭേദപ്പെട്ട നിലയിലാണു പോകുന്നത്. നിർമാണ, വില്പന തുടങ്ങിയ മേഖലകളിലെ വളർച്ചയും സേവനമേഖലയിലെ പ്രവർത്തനങ്ങളും റിക്കാർഡ് കാർഷിക വിളവെടുപ്പും വളർച്ച ഉയർത്തും.
കൂടാതെ വിദേശനിക്ഷേപങ്ങൾ സ്ഥിരതയിലേക്കു തിരിച്ചുവരുന്നതും ശുഭപ്രതീക്ഷ നല്കുന്നുണ്ട്. ഇതിനൊപ്പം കയറ്റുമതി ഉയരുകയും ചെയ്യും. ഇതൊക്കെ ഇന്ത്യയുടെ സാന്പത്തിവളർച്ച നടപ്പും സാന്പത്തികവർഷം 7.4 ശതമാനമായി ഉയരാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.