താമരശേരി: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച നാല് പേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. മൂന്നു കുട്ടികളുടേയും ഒരു സ്ത്രീയുടേയും മൃതദേഹങ്ങളാണ് വെട്ടിഒഴിഞ്ഞവഴി ജുമാ മസ്ജിദിൽ സംസ്കരിച്ചത്.
കരിഞ്ചോല സ്വദേശികളായ അബ്ദുൾ സാലീമിന്റെ മക്കളായ ദിൽന(9)യും സഹോദരൻ മുഹമ്മദ് ഷഹബാസും (3) ജാഫറിന്റെ ഏഴ് വയസുള്ള മകനും അർമാന്റെ ഭാര്യയുമാണ് മരിച്ചത്.
ഉരുൾപൊട്ടലിൽ കാണാതായ എട്ട് പേർക്കുവേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഉരുൾപൊട്ടലിൽ അഞ്ച് വിടുകൾ ഒലിച്ചു പോയിരുന്നു.