നടി ഖുശ്ബു കോൺഗ്രസിൽ നിന്നു രാജിവച്ചു ബിജെപിയിൽ ചേർന്നതിനു പിന്നാലെ മറ്റൊരു നടി കൂടി കളം മാറ്റി ചവിട്ടുന്നു.
ബോളിവുഡ് നടി ഊര്‍മിള മണ്ടോദ്കര്‍ ആണു ശിവസേനയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഊര്‍മിള മത്സരിച്ചിരുന്നു.
ശിവസേനയുടെ പ്രതിനിധിയായി ഊർമിള മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഊര്‍മിള ശിവസേനയുടെ വക്താവാകാനും സാധ്യതയുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഊര്‍മിളയുമായി സംസാരിച്ചെന്നും ശിവസേനയുടെ പ്രതിനിധിയാവാമെന്ന് സമ്മതിച്ചെന്നും സഞ്ജയ് റാവത്ത് എംപി പറഞ്ഞു.
ഊര്‍മിള കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതാണെന്നും അതുകൊണ്ടാണ് ശിവസേന അവരെ പരിഗണിച്ചതെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. ഊര്‍മിള കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചതാണെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന് സാവന്തും സ്ഥിരീകരിച്ചു.
മുംബൈ നോര്‍ത്തില്‍ നിന്നാണ് ഊര്‍മിള കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ബിജെപിയിലെ ഗോപാല്‍ ഷെട്ടിയോട് പരാജയപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നേതാക്കള്‍ വേണ്ടവിധത്തില്‍ സഹായിച്ചില്ലെന്ന് ഊര്‍മിള ഹൈക്കമാന്‍ഡിന് കത്തെഴുതിയിരുന്നു.
ഊര്‍മിള വീണ്ടും കോണ്‍ഗ്രസില്‍ സജീവമാകുമെന്നും പാര്‍ട്ടി പ്രതിനിധിയായി നിയമസഭാ കൗണ്‍സിലില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനിടെയാണ് ശിവസേനയുടെ നാമനിര്‍ദേശം.
നടി കങ്കണ റണാവത്തും ശിവസേനയും തമ്മിലെ വാക്പോരില്‍ ഊര്‍മിള സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. കങ്കണ മുംബൈയെ പാക് അധിനിവേശ കശ്മീര്‍ എന്ന് വിശേഷിപ്പിച്ചപ്പോള്‍ ഊര്‍മിള പ്രതികരിക്കുകയുണ്ടായി.
കങ്കണയുടെ നാടായ ഹിമാചലാണ് ലഹരിമരുന്നിന്റെ പ്രഭവകേന്ദ്രം എന്നും കങ്കണ ആദ്യം സ്വന്തം സംസ്ഥാനത്തെ കാര്യങ്ങള്‍ നോക്കട്ടെയെന്നും ഊര്‍മിള പറഞ്ഞു.
പിന്നാലെ സോഫ്റ്റ് പോണ് സ്റ്റാര്‍ എന്ന് കങ്കണ ഊര്‍മിളയെ ആക്ഷേപിച്ചു. ഇതോടെ ശിവസേനാ നേതൃത്വം ഊര്മിളക്കായി രംഗത്തുവരികയായിരുന്നു.
ഊര്‍മിളയുടെ വരവോടെ പാര്‍ട്ടിക്ക് ഒരു പുതിയ സ്ത്രീമുഖം ലഭിക്കുമെന്നാണ് ശിവസേനയുടെ വിലയിരുത്തല്‍.നിയമസഭാ കൗണ്‍സിലിലേക്ക് 12 പേരെയാണ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുക.
ശിവസേനയും എൻസിപിയും കോണ്‍ഗ്രസും നാലു പേരെ വീതമാണ് നിര്‍ദേശിച്ചിട്ടുള്ളത്. ബിജെപി വിട്ട് ശിവസേനയിലെത്തിയ ഏക്നാഥ് ഖഡ്സെയെ പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്.
കോൺഗ്രസിൽ നിന്നു രാജിവച്ച മറ്റൊരു താരം അടുത്തയിടെ ബിജെപിയിൽ ചേർന്നിരുന്നു. തെന്നിന്ത്യൻ താരസുന്ദരി ഖുശ്ബുവാണ് ബിജെപിയിൽ ചേർന്നത്.