മുംബൈ: താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരുന്നില്ലെന്നു നടി ഊർമിള മതോന്ദ്കർ. ശിവസേനയിൽ ചേരുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഊർമിളയുടെ വിശദീകരണം. ഇത്തരം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് തന്നോടും രാഷ്ട്രീയ കക്ഷികളോടും ചെയ്യുന്ന നീതികേടാണെന്ന് അവർ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ഊർമിള പരാജയപ്പെട്ടിരുന്നു. ഈ മാസം പത്തിനാണ് ഊർമിള കോൺഗ്രസിൽ നിന്നു രാജിവച്ചത്. ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയായ മിലിന്ദ് നര്വേകറുമായി ഊര്‍മിള ചര്‍ച്ച നടത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.