അമ്മയുടെ യോഗത്തില്‍ ഇത്തവണ പങ്കാളിത്തം കുറവായിരുന്നു, ദിലീപിനെ തിരിച്ചെടുക്കുമോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ആരും എതിര്‍ത്തില്ല, അമ്മ യോഗത്തിലെ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് ഊര്‍മിള ഉണ്ണി

അമ്മ ജനറല്‍ ബോഡിയില്‍ നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിനെതിരേ വലിയ തോതില്‍ വിമര്‍ശനത്തിന് വഴിവച്ചിരിക്കുകയാണ്. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായപ്പോള്‍ ദിലീപിനെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഇക്കഴിഞ്ഞ യോഗത്തില്‍ തിരിച്ചെടുക്കുകയും ചെയ്തു. ഈ യോഗത്തില്‍ നടി ഊര്‍മിള ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ ഊര്‍മിള ഇതിന് മറുപടി പറയുന്നു.

പുറത്ത് വന്നത് ഞാന്‍ അറിയാത്ത കാര്യമാണ്. യോഗം അവസാനിക്കാറായപ്പോള്‍ ഇനി എന്തെങ്കിലും ചോദിങ്ങള്‍ ബാക്കിയുണ്ടോ എന്ന് ചോദിച്ചു. ദിലീപിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ടെങ്കിലും ചോദിക്കാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു. പക്ഷേ ദിലീപിന്റെ കാര്യം ഉന്നയിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ദിലീപിനെ തിരിച്ചെടുക്കുമോ ഇല്ലയോ എന്നറിയാന്‍ എല്ലാവര്‍ക്കും താത്പര്യം ഉണ്ട് എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്.

അല്ലാതെ തിരിച്ചെടുക്കാന്‍ ഞാന്‍ പറഞ്ഞിട്ടില്ല”- ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ഊര്‍മിള വ്യക്തമാക്കി. ദിലീപിനെ തിരിച്ചെടുത്തതില്‍ ആരും എതിരഭിപ്രായം പറഞ്ഞില്ലെന്നും തിരിച്ചെടുക്കണോ എന്ന് ചോദിപ്പോള്‍ എല്ലാവരും കൈയ്യടിക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കി. തനിക്കെതിരേ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചരണമാണ് നടക്കുന്നതെന്നും ഊര്‍മിള പറയുന്നു.

Related posts