ഇന്ന് എന്റെ പിറന്നാളാണ് എന്ന് പറഞ്ഞ് ചിലര്‍ എഫ്ബിയില്‍ പുതിയ ഉടുപ്പൊക്കെയിട്ട് ഫോട്ടോയിടും. അല്ലെങ്കില്‍ ഇന്നലെ ആയിരുന്നു എന്നു പറഞ്ഞും പടമിടും.
വിദേശ വസ്ത്രങ്ങള്‍ ഉപയോഗിക്കും …. വിദേശികളെ പലതിനും കോപ്പി ചെയ്യും. എങ്കിലും മദേഴ്സ് ഡേയ്ക്കോ ഫാദേഴ്സ്ഡേയ്ക്കോ എഫ്ബിയില്‍ രു ഫോട്ടോ ഇട്ടാല്‍ വലിയ കുറ്റം പറയുന്ന കുറേ പേരുണ്ട്
. ഈ കൂട്ടരില്‍ പലരും വീട്ടുകാരുമായി വഴക്കുള്ളവരാണ്, അപ്പനോട് മിണ്ടില്ല, അമ്മയെ നോക്കില്ല …..
സ്നേഹമുള്ളവര് പിറന്നാളിന് ആശംസ അയയ്ക്കുന്നതു പോലെ (അതും വിദേശ സംസ്കാരമാണ്) ആരെങ്കിലും അമ്മയെ കെട്ടിപ്പിടിച്ചോ,
അച്ഛനെ കൂടെ നിര്‍ത്തിയോ ഫോട്ടോ എടുത്തോട്ടെ എഫ്ബിയില്‍ ഇട്ടോട്ടെ (വെറുക്കുകയല്ലല്ലോ ചെയ്യുന്നത്) അതിന് ഇവിടെ ചിലരെന്തിനാ ദേഷ്യപ്പെടുന്നത്.
ദിനങ്ങളും ആഘോഷമാക്കാം ബി പോസിറ്റീവ് ! ഇഷ്ടമുള്ളവര്‍ ഫോട്ടോ ഇടട്ടെ. …വേണ്ടാത്തവര്‍ ഇടണ്ട. – ഊര്‍മിള ഉണ്ണി