തൊണ്ണൂറുകളില്‍ ബോളിവുഡ് സിനിമാ ലോകത്തെ താര റാണിയായിരുന്നു ഊര്‍മിള മണ്ഡോത്കര്‍. രംഗീല എന്ന ആര്‍ജിവി ചിത്രത്തിലൂടെയായിരുന്നു ഊര്‍മിളയ്ക്ക് കരിയര്‍ ബ്രേക്ക് ലഭിച്ചത്.
അതോടെ യുവാക്കകളുടെ ഹരമായി ഈ ബോളിവുഡ് അഭിനേത്രി മാറി. ബോളിവുഡിൽ തിളങ്ങിയ കാലത്ത് തന്നെ മോളിവുഡിലും തച്ചോളി വർഗീസ് ചേകവർ എന്ന ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ ഹൃദയം കവരാനും ഊര്‍മ്മിളയ്ക്ക് കഴിഞ്ഞു.
വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്ന താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഫാഷന്‍ റാമ്പുകളിലും മറ്റുമായി തിരക്കിലാണിപ്പോള്‍ താരം. ഇപ്പോഴിതാ മനീഷ് മല്‍ഹോത്രയുടെ റാമ്പ് ഷോയില്‍ സാരിയില്‍ തിളങ്ങുന്ന ഊര്‍മ്മിളയുടെ എലഗന്റ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഹോട്ട് സ്റ്റൈലിഷ് ലുക്കിൽ ഊർമിള മണ്ഡോത്കർ, ഇപ്പോഴും മധുര പതിനേഴിൽ തന്നെയാണെന്നാണ് ആരാധകർ പറയുന്നത്.