മലയാളികളുടെ മനസ് കീഴടക്കിയ അഭിനേത്രികളില്‍ ഒരാളാണ് ഊര്‍മ്മിള ഉണ്ണി.
തേടി വന്ന ഒട്ടനവധി അമ്മവേഷങ്ങളെ അതിന്റെ പൂര്‍ണതയില്‍ അവതരിപ്പിച്ച ഈ നടി സിനിമയേക്കാള്‍ അധികം സ്നേഹിച്ചത് നൃത്തത്തെയായിരുന്നു.
സ്ഥിരമായി അമ്മ വേഷങ്ങള്‍ ചെയ്യുന്ന സ്റ്റീരിയോ ടൈപ്പ് ആയി ഒതുങ്ങിയപ്പോള്‍ താന്‍ ജീവന് തുല്യം സ്നേഹിച്ച കലയെ വേണ്ട എന്നു വയ്ക്കുകയായിരുന്നുവെന്ന് ഊര്‍മ്മിള ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
മാറാട്ടം എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ ഊര്‍മിളയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ…
രണ്ടാമത്തെ സിനിമയായ സര്‍ഗത്തില്‍ കോവിലകത്തെ തമ്പുരാട്ടിയായുള്ള വേഷമാണ് കിട്ടിയതെന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി.
എന്നാല്‍ അതില്‍ പ്രായമായ വയ്യാത്ത തമ്പുരാട്ടിയുടെ വേഷമായിരുന്നു ലഭിച്ചത്. ആ ദിവസങ്ങളില്‍ ആരും മൈന്‍ഡ് ചെയ്തിട്ടില്ല.
ഫോട്ടോഗ്രാഫര്‍മാര്‍ മറ്റു നടീനടന്മാരുടെ പിന്നാലെ പോകുന്നത് കണ്ടപ്പോള്‍ വിഷമവും തോന്നിയിരുന്നു. എന്നാല്‍ ആ ചിത്രം നേടിത്തന്നത് വലിയ അംഗീകാരമാണ് .
സുഭദ്രതമ്പുരാട്ടി എന്ന കഥാപാത്രം ഒരുപാട് അഭിനന്ദനങ്ങള്‍ കൊണ്ടുവന്നു തന്നു. പക്ഷെ നിലവില്‍ ഉണ്ടായിരുന്ന പല സ്റ്റേജ് പ്രോഗ്രാമുകളും നഷ്ടപ്പെടാന്‍ ഈ ചിത്രം കാരണമായി. 60 കഴിഞ്ഞ കിളവിത്തള്ള അല്ലേ എന്നായിരുന്നു ചിലരുടെ ചോദ്യം.
അറിയപ്പെടുന്ന നര്‍ത്തകിയാകണം എന്ന ആഗ്രഹത്തെയാണ് സര്‍ഗം എന്ന സിനിമ ഇല്ലാതാക്കിയത്. അതിനു ശേഷം ഡാന്‍സ് ചെയ്യില്ല എന്ന തീരുമാനം താന്‍ എടുത്തു. പിന്നീട് സിനിമയില്‍ മാത്രമായി ചുരുങ്ങി.
പക്ഷെ ദൈവം എനിക്ക് സന്തോഷിക്കാനായി മകള്‍ ഉത്തരയെ നല്കി. ഭാരതനാട്യത്തില്‍ അവള് ഡിഗ്രി എടുത്തു. നൃത്തത്തിന് ദേശീയ അവാര്‍ഡ് വരെ വാങ്ങി.
പത്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യയായി. വലിയ വലിയ സ്റ്റേജ് പ്രോഗ്രാമില്‍ അവളുടെ നൃത്തത്തിനു സാക്ഷിയായി നില്‍ക്കുമ്പോഴാണ് എന്നിലെ നര്‍ത്തകി ഉണരുന്നത്- ഊര്‍മിള ഉണ്ണി പറഞ്ഞു.
മകളിലൂടെ സ്വപ്നങ്ങള്‍ നേടിയെടുത്ത സന്തോഷത്തിലാണ് ഇപ്പോള്‍ ഊര്‍മിള ഉണ്ണി.
-പിജി