ഏതാണ്ട് 30 വര്‍ഷമായി താന്‍ സിനിമയില്‍ ഉണ്ട്. ഈ കാലയളവില്‍ 5,000 ഉദ്ഘാടങ്ങൾ ഞാൻ നടത്തിയിട്ടുണ്ട്.
എന്നെ ഉദ്ഘാടനങ്ങളുടെ ഉണ്ണി എന്ന് വിളിക്കാറുണ്ട്. 1988-ല്‍ എന്റെ ആദ്യ സിനിമയായ മാറാട്ടം ഷൂട്ടിംഗ് കഴിഞ്ഞ് ഞാന്‍ മടങ്ങി വന്ന ദിവസം എനിക്കൊരു ഫോണ്‍ വന്നു.
വടക്കാഞ്ചേരിയില്‍ ഒരു സ്റ്റേഷനറി കട ഉദ്ഘാടനം ചെയ്യാമോ എന്നു ചോദിച്ചു അവര്‍. ഞാന്‍ റോംഗ് നന്പര് എന്നു പറഞ്ഞു കോള്‍ കട്ട് ചെയ്തു.
അവര്‍ വീണ്ടും വിളിച്ചു. എനിക്കെല്ലാം അദ്ഭുതമായിരുന്നു. വീട്ടിലിരിക്കുന്ന എന്നെ വിളിച്ച് കട ഉദ്ഘാടനം ചെയ്യിക്കാന്‍ ഞാനാരാ?
പിന്നീട് ഓര്‍ത്തു ശരിയാണ് ഞാന്‍ സിനിമാ താരമായിക്കഴിഞ്ഞു അല്ലേ? കടയ്ക്കു മുന്പില് വലിയ ജനക്കൂട്ടമുണ്ടായിരുന്നു.
എന്റെ അദ്ഭുതം മാറിയിരുന്നില്ല, അതായിരുന്നു ഉദ്ഘാടനങ്ങളുടെ തുടക്കം.
-ഊർമിള ഉണ്ണി