ചേലക്കര: നൂറുശതമാനം കോൺഫിഡന്റ് ആണെന്നും വിജയ പ്രതീക്ഷയുണ്ടെന്നും ചേലക്കരയിലെ ഇടതുസ്ഥാനാർഥി യു. ആർ പ്രദീപ്. യാതൊരു ടെൻഷനുമില്ല. നല്ല കോൺഫിഡൻസോടെയാണ് വീട്ടിൽ നിന്നിറങ്ങിയത്. നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇവിഎം കൗണ്ടിംഗ് ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ 1890 വോട്ടിനാണ് പ്രദീപ് ലീഡ് ചെയ്തിരുന്നത്. നിലവിൽ 3781 ആണ് പ്രദീപിന്റെ ലീഡ്. അതേസമയം, ചേലക്കര നിയോജക മണ്ഡലത്തില്‍ ലഭിച്ച തപാല്‍ വോട്ടുകൾ 1486 ആണ്.
85 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര് ഉള്‍പ്പെട്ട ആബ്സന്റീ വോട്ടര്‍മാര്‍- 925, ഭിന്നശേഷിക്കാര്‍- 450, വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ – 43 എന്നിങ്ങനെ തപാല്‍ വോട്ടുകള്‍ ലഭിച്ചു. ഇടിപിബിഎസ് (സര്‍വീസ് വോട്ടര്‍മാര്‍) സംവിധാനത്തിലൂടെ 68 തപാല്‍ വോട്ടുകളാണ് ലഭിച്ചത്.