മോണ്ടെവീഡിയോ: ഉറുഗ്വേയിലെ നഴ്സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തിൽ വയോധികരായ പത്തുപേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽനിന്നു കെയർടേക്കർ മാത്രമാണു രക്ഷപ്പെട്ടത്.
മരിച്ചവരിൽ എട്ടുപേർ സ്ത്രീകളും രണ്ടുപേർ പുരുഷന്മാരുമാണ്. ട്രീന്റ് വൈ ട്രെസ് നഗരത്തിലെ ആറ് മുറികളുള്ള കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്.
20 വയസുള്ള കെയർടേക്കർ സാഹസികമായാണ് കെട്ടിടത്തിൽനിന്നു രക്ഷപ്പെട്ടത്. താമസക്കാരിൽ ഏഴു പേർ പുക ശ്വസിച്ച് സംഭവസ്ഥലത്തുതന്നെ മരിച്ചു, മറ്റു മൂന്നു പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.