ഉരുൾപൊട്ടൽ ദുരന്തം ലോക മനഃസാക്ഷിയെ മുഴുവൻ കണ്ണീരിലാഴ്ത്തി. ഇതാ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ആദ്യചിത്രം അണിയറയിൽ ഒരുങ്ങുന്നു. ഉരുൾ എന്ന് പേരിട്ട ഈ സിനിമയുടെ ചിത്രീകരണം ഇടുക്കി, കോടനാട്, മലയാറ്റൂർ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. ബിൽഡിംഗ് ഡിസൈനേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്നു.
കാമറ – ഷെട്ടി മണി, ആർട്ട് – അരവിന്ദ് അക്ഷയ്, സൗണ്ട്ഡിസൈനിംഗ്-ബെർലിൻ മൂലമ്പിള്ളി, ആർ.ആർ – ജോയ് മാധവ്, ഡി.ഐ-അലക്സ് വർഗീസ്, മേക്കപ്പ് – വിജയൻ കേച്ചേരി, വസ്ത്രാലങ്കാരം – ദേവകുമാർ, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, ലക്ഷ്മണൻ, പ്രൊഡക്ഷൻ മാനേജേഴ്സ് – കരീം, വെൽസ് കോടനാട്, പി.ആർ.ഒ- അയ്മനം സാജൻ, ബോബൻ ആലുമ്മൂടൻ, റഫീക് ചോക്ളി, ടീന മ്പാടിയ, അപർണ ഷിബിൻ, സാജു തലക്കോട്, എലികുളം ജയകുമാർ, ഉണ്ണി എസ് നായർ, സജീവൻ,ജോസ് ദേവസ്യ, വെൽസ്കൊച്ചുണ്ണി പെരുമ്പാവൂർ, അബ്ദുള്ള,അരുൺ, സഫ്ന ഖാദർ, നിധീഷ, സംഗീത നായർ, ടിഷ, ഗ്രേഷ്യ, ഷെറിൻ, ജിൻസി ചിന്നപ്പൻ, ദിവ്യാ ദാസ്, ജയശ്രീ, ബേബി നിഥിലി, ബേബി അൻജന, ബേബി ഷീലി എന്നിവർ അഭിനയിക്കുന്നു. ചിത്രം നവംബർ എട്ടിന് തിയറ്ററുകളിലെത്തും. പിആർഒ- അയ്മനം സാജൻ.