മലപ്പുറം: കനത്ത മഴ തുടരുന്ന മലപ്പുറത്തെ ഉൗർങ്ങാട്ടിരിയിൽ ഉരുൾപൊട്ടി. ഓടക്കയം വീട്ടിക്കുണ്ട് മലയിൽ ഉരുൾപൊട്ടലുണ്ടായത്. മലവെള്ളപ്പാച്ചിലിൽ ഈന്തുംപാലി കോളനിയിലേക്കുള്ള റോഡ് തകർന്നു.
വിവാദമായ വെറ്റിലപ്പാറ ബ്രിക്സ് ആൻഡ് മെറ്റൽസിനടുത്താണ് ഉരുൾപൊട്ടിയത്. പ്രദേശവാസികൾ മാറിതാമസിച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇക്കഴിഞ്ഞ പ്രളയകാലത്തും മേഖലയിൽ വ്യാപക ഉരുൾപൊട്ടലുണ്ടായിരുന്നു.