താമരശേരി: കട്ടിപ്പാറ കരിഞ്ചോലമലയിൽ ഉരുൾപൊട്ടലിൽ കാണാതായ നഫീസയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 14 ആയി. ഉരുൾപൊട്ടലിൽ മരിച്ച അബ്ദു റഹ്മാന്റെ ഭാര്യയാണ് നഫീസ. വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം ഇതോടെ കണ്ടെത്തി.
ദേശീയ ദുരന്തനിവാരണസേനയും ഫയർഫോഴ്സും പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മണ്ണുമാന്തി യന്ത്രങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു തെരച്ചിൽ.
അബ്ദുറഹിമാൻ (60), മുഹമ്മദ് ജാസിം (അഞ്ച്), ദിൽന ഷെറിൻ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), ഹസൻ (65), ജന്നത്ത് (17), ജാഫറി (35) റിസ്വ മറിയം (ഒന്ന്) , നുസ്രത്ത് (26), റിൻഷ മെഹറിൻ (നാല്), ഷംന (25), നിയ ഫാത്തിമ (മൂന്ന്) ആസ്യ എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.